ലയൺസ് പദ്ധതികൾ തുടങ്ങി

ലയൺസ് ഡിസ്ട്രിക്റ്റ് 318 സി മുഹമ്മയുടെ വിവിധ സേവന പദ്ധതികൾ ഡിസ്ട്രിക്റ്റ് ഗവർണർ കെ ബി ഷൈൻകുമാർ ഉദ്ഘാടനം ചെയ്യുന്നു
മുഹമ്മ
ലയൺസ് ഡിസ്ട്രിക്ട് 318 സി മുഹമ്മയുടെ വിവിധ സേവന പദ്ധതികൾ ഡിസ്ട്രിക്ട് ഗവർണർ കെ ബി ഷൈൻകുമാർ ഉദ്ഘാടനം ചെയ്‌തു. ക്ലബ് പ്രസിഡന്റ് എസ് ഗണേഷ് കുമാർ അധ്യക്ഷനായി. ലയൺസ് ക്ലബ് ഓഫ് മുഹമ്മ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. വീൽചെയർ ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ വർഗീസ് ജോസഫ് വിതരണം ചെയ്‌തു. ഹരിതകർമസേന അംഗങ്ങളെ ഡിസ്ട്രിക്ട് എൻവയോൺമെന്റ് സെക്രട്ടറി സിന്ധു ദിനരാജ് ആദരിച്ചു. പീസ് പോസ്റ്റർ മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനം ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്റർ അഡ്വ. ജോസ് മംഗലി നടത്തി. സെക്രട്ടറി ടി ജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റീജിയൻ ചെയർമാൻ അഡ്വ. ടി സജി, സോൺ ചെയർപേഴ്സൺ അഡ്വ. പ്രിയ അരുൺ, ലേഡീസ് ഫോറം പ്രസിഡന്റ് പ്രീത സാനു എന്നിവർ സംസാരിച്ചു.









0 comments