ad
Deshabhimani

ലയൺസ് നിർമിച്ചുനൽകിയത്‌ 11 വീട്‌

ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക-്ട് 318 സിയുടെ റീജണൽ നാലിന്റെ  വാർഷിക സമ്മേളനം ലയൺസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏരിയ ലീഡർ അഡ്വ. വി അമർനാഥ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Apr 20, 2026, 01:04 AM | 1 min read

മുഹമ്മ

ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്‌ട്‌ 318 സിയുടെ കീഴിൽ അരൂർമുതൽ തോട്ടപ്പള്ളിവരെ മേഖലകളിലെ ക്ലബ്ബുകൾ ഉൾപ്പെടുന്ന റീജിയൺ നാല്‌, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് 11 വീട് നിർമിച്ചുനൽകി. കാൻസർ ബാധിതരായ കുട്ടികൾക്ക് ചികിത്സാസഹായം, സൗജന്യ ഡയാലിസിസ്, സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ കാഴ്‌ചപരിമിത വിദ്യാർഥികൾക്ക് പരിശോധന, 850 പേർക്ക് കണ്ണടവിതരണം, ആർസിസിയിലേക്ക് ഉപകരണങ്ങൾ വാങ്ങാൻ സഹായം, എന്നിവയും നടത്തിയിട്ടുണ്ട്‌. വാർഷിക സമ്മേളനം ലയൺസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏരിയ ലീഡർ അഡ്വ. വി അമർനാഥ് ഉദ്ഘാടനംചെയ്‌തു. 
 റീജണൽ ചെയർമാൻ അഡ്വ. ടി സജി അധ്യക്ഷനായി. സോൺ ചെയർമാൻമാരായ അഡ്വ. പ്രിയ അരുൺ, പി മഹേന്ദ്രൻ, കിഷോർ ചാറ്റർജി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മികച്ച പ്രവർത്തനം കാഴ്‌ചവച്ച ക്ലബ് ഭാരവാഹികൾക്കും സോൺ ചെയർമാൻമാർക്കും പുരസ്‌കാരങ്ങളും വിതരണംചെയ്‌തു. പ്രോജക്‌ട്‌ കോ–ഓർഡിനേറ്റർ പ്രൊഫ. ടി എൻ പ്രിയകുമാർ, റീജണൽ സെക്രട്ടറി ടി ജി സെബാസ്‌റ്റ്യൻ എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home