ജീവസിന് ഇനി പുതുജീവിതം

സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി ചെന്നൈയിലെ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറിയപ്പോൾ
ആലപ്പുഴ
സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആലപ്പുഴയിലെ പരിചരണകേന്ദ്രത്തിലെ ജീവസിന് ഇനി പുതുജീവിതം. ചെന്നൈയിലെ ദമ്പതികളാണ് മൂന്ന്മാസം മാത്രം പ്രായമായ ജീവസ് എന്ന ആൺകുഞ്ഞിനെ ദത്തെടുത്തത്. ജില്ലയിലെ പരിചരണകേന്ദ്രത്തിൽനിന്ന് രണ്ടര വർഷത്തിനുള്ളിൽ 10 പെൺകുട്ടികളെയും എട്ട് ആൺകുട്ടികളെയുമാണ് ദത്ത് നൽകിയതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി പറഞ്ഞു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ മായ എസ് പണിക്കർ, അഡോപ്ഷൻ കോ-–ഓർഡിനേറ്റർ സരിത, ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ അനു വർഗീസ്, പരിചരണകേന്ദ്രം മാനേജർ മിഥുനുഷ, സോഷ്യൽ വർക്കർ പ്രിമ സുഭാഷ് എന്നിവർ സന്നിഹിതരായിരുന്നു.










0 comments