ad
Deshabhimani

എൽഐസി ഏജന്റുമാരുടെ സമ്മേളനം

എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം  കോട്ടയം ഡിവിഷൻ ജനറൽ സെക്രട്ടറി എസ് സനൽകുമാർ ഉദ്ഘാടനംചെയ്യുന്നു

എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം കോട്ടയം ഡിവിഷൻ ജനറൽ സെക്രട്ടറി എസ് സനൽകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 12:17 AM | 1 min read

ചെങ്ങന്നൂർ
എൽഐസിയെ പൊതുമേഖലയിൽ നിലനിർത്തണമെന്ന്‌ ​എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ കോട്ടയം ഡിവിഷൻ ജനറൽ സെക്രട്ടറി എസ് സനൽകുമാർ ഉദ്ഘാടനംചെയ്‌തു. ഇ ജി ഹരികുമാർ അധ്യക്ഷനായി. ബ്രാഞ്ച് എക്‌സിക്യൂട്ടീവ് അംഗം രാധിക അനുശോചനപ്രമേയം അവതരിപ്പിച്ചു. ​ജില്ലാ പ്രസിഡന്റ് ജി എസ് ഉണ്ണി, സംസ്ഥാനകമ്മറ്റിയഗം വി ജോയികുട്ടി, സിഐടിയു ജില്ലാ കമ്മിറ്റിയംഗം പി എൻ സെൽവരാജ് , ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ സുധാമണി, ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി ഗംഗാദേവി എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ശോശാമ്മ പൊടിയൻ ഭാവിപരിപാടികൾ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എൻ സുധാമണിയെയും ബിസിനസ് മികവ് കാട്ടിയ ഏജന്റുമാരെയും അനുമോദിച്ചു. ​ഭാരവാഹികൾ: ഒ എസ് ഉണ്ണികൃഷ്‌ണൻ (പ്രസിഡന്റ്‌), റീവ രത്ന (വൈസ്‌പ്രസിഡന്റ്‌), ഉഷാഭാരതി (സെക്രട്ടറി), ഗംഗാദേവി (ജോയിന്റ്‌ സെക്രട്ടറി), ഉത്തമൻനായർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home