അറിവിന്റെ കേന്ദ്രങ്ങളാണ് വായനശാലകള്‍: മന്ത്രി സജി ചെറിയാന്‍

ചെന്നിത്തല തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയുടെ 75-ാമത് വാര്‍ഷിക ആഘോഷങ്ങള്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്യുന്നു
മാന്നാര്‍
വായനശാലകള്‍ അറിവിന്റെ കേന്ദ്രങ്ങളാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചെന്നിത്തല തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയുടെ 75-ാമത് വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വായനയില്‍ ലഭിക്കുന്ന അറിവിലൂടെയാണ് സാംസ്‌കാരികത വളരുന്നതെന്നും എല്ലാ ആധ്യാത്മിക ഗ്രന്ഥങ്ങളും നമ്മേ പഠിപ്പിക്കുന്നത് മനുഷ്യനാകാനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രന്ഥശാലയുടെ ആദ്യകാല പ്രവര്‍ത്തകരെ മന്ത്രി ആദരിച്ചു. തൃപ്പെരുന്തുറ ഗവ. യു പി സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസിഡന്റ് പി വിജയകുമാര്‍ അധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ജി കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി ബിനുരാജ്, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ രഘുപ്രസാദ്, മാവേലിക്കര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. ബി സുകുമാര ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കെ വിനു, ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം കെ സുരേഷ് കുമാര്‍, പി ബാലചന്ദ്രന്‍നായര്‍, ഗോപി മോഹനന്‍, അജിത് ആയിക്കാട്ട്, മധു തൃപ്പെരുന്തുറ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ വേണു സ്വാഗതവും ജി യോഹന്നാന്‍ നന്ദിയും പറഞ്ഞു. ഞായര്‍ പകല്‍ 3.30ന് സമാപന സമ്മേളനം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനംചെയ്യും.










0 comments