ad
Deshabhimani

കുഷ്‌ഠരോഗ നിർണയ ഭവനസന്ദർശന പരിപാടി

നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ അശ്വമേധം ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  
എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ അശ്വമേധം ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 08, 2026, 01:20 AM | 1 min read

ചാരുംമൂട്

ജില്ലാതല കുഷ്‌ഠരോഗ നിർണയ ഭവനസന്ദർശന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ഭവനസന്ദർശനത്തിനെത്തുന്ന സന്നദ്ധപ്രവർത്തകരോട്‌ സഹകരിക്കാൻ അദ്ദേഹം അഭ്യർഥിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു അധ്യക്ഷയായി. താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി എസ് ഷീജാദേവി കാമ്പയിൻ പോസ്‌റ്റർ പ്രകാശിപ്പിച്ചു. പഞ്ചായത്തംഗം ശ്രീകുമാർ അളകനന്ദ, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം അനന്ത്, ഡോ. വിപിൻ കെ രവി, ലെപ്രസി സാനിറ്റോറിയം സൂപ്രണ്ട് ഡോ. പി വി വിദ്യ, ഡോ. ലസിത, ജില്ലാ ഡെപ്യൂട്ടി എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ ചിത്ര, ഡോ. ആർ സേതുനാഥ്, ഹെൽത്ത് സൂപ്പർവൈസർ രാജീവ് തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനുവരി 20 വരെ നടക്കുന്ന ഭവനസന്ദർശന പരിപാടിയുടെ ഭാഗമായി ജില്ലയിൽ 3914 സന്നദ്ധപ്രവർത്തകർ 6,08,769 വീടുകൾ സന്ദർശിച്ച് കുഷ്‌ഠരോഗ നിർണയം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home