ad
Deshabhimani

കെ -ടെറ്റിൽ നിയമനിർമാണം വേണം

KSTA

കെഎസ്‌ടിഎ തുറവൂർ ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം വി കെ ഷിബു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 24, 2025, 12:05 AM | 1 min read

തുറവൂർ

അധ്യാപകരുടെ കെ ടെറ്റ് യോഗ്യതസംബന്‌ധിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്ന് കെഎസ്ടിഎ തുറവൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം വി കെ ഷിബു ഉദ്ഘാടനംചെയ്‌തു. വി ആർ ഗിരീഷ് അധ്യക്ഷനായി. ഡോ. വൈ കെ അനിതകുമാരി രക്തസാക്ഷിപ്രമേയവും പി പ്രജീന അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ഡി ജോഷി സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി പി തിലകൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ്‌പ്രസിഡന്റ് കെ എസ് ശ്രീദേവി, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ എൻ എസ് ശ്രീകുമാർ, സി സൽജ, ജില്ലാ കമ്മറ്റിയംഗം ബി ഷഫ്‌ന, പി ദിനൂപ്, എം കെ മാലിനി, ഉപജില്ലാ ട്രഷറർ ടി ജെ വിനോദ്, കെ കെ അജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി ജെ വിനോദ് (പ്രസിഡന്റ്) പി ദിനൂപ്, വൈ കെ അനിതകുമാരി, സുനമ്മ പ്രമോദ് (വൈസ്‌പ്രസിഡന്റുമാർ), കെ കെ അജയൻ (സെക്രട്ടറി), എം കെ മാലിനി, പ്രശാന്ത് പത്മരാഗം, യു എസ് സന്ധ്യാമോൾ (ജോയിന്റ് സെക്രട്ടറിമാർ ), പി പ്രജീന (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home