ad
Deshabhimani

ഇടതുചേർന്ന്, വികസനം കൊയ-്ത് ...

1

തോമസ് ജോൺ, കെ കെ കുമാരപിള്ള, ഉമ്മൻ തലവടി, ഈപ്പൻ കണ്ടക്കുടി, തോമസ് ചാണ്ടി

avatar
ഗോകുൽ ഗോപി

Published on Mar 06, 2026, 02:10 AM | 2 min read

​കുട്ടനാട്

കർഷക പോരാട്ടത്തിന്റെ ചരിത്രംപേറുന്ന കുട്ടനാടിന്റെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിലെന്നും ഇടതിന്‌ ന‍ൂറുമേനിയാണ്‌. മണ്ഡലം രൂപീകരിച്ച ശേഷം നടന്ന 14 തെരഞ്ഞെടുപ്പുകളിൽ ഒമ്പതുതവണയും ഇടതിനൊപ്പം നിന്നു. 1965ലാണ് തകഴി മണ്ഡലം വിഭജിച്ച് കുട്ടനാട് രൂപീകരിച്ചത്. ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി ഇസഡ്‌ ജോബിനെ കേരള കോൺഗ്രസിലെ തോമസ്‌ ജോൺ പരാജയപ്പെടുത്തി. പിന്നീടുള്ള രണ്ടുതെരഞ്ഞെടുപ്പിലും എൽഡിഎഫിലെ കെ കെ കുമാരപിള്ളയോടും ഉമ്മൻ തലവടിയോടും അദ്ദേഹം പരാജയപ്പെട്ടു. 1982 മുതൽ 2001 വരെ കേരള കോൺഗ്രസിന്റെയും മാണി ഗ്രൂപ്പിന്റെയും ഭാഗമായി ഡോ. കെ സി ജോസഫ് ജയിച്ചു. യുഡിഎഫിന്റെ ഡിഐസി സ്ഥാനാർഥിയായി മത്സരിച്ച തോമസ്‌ ചാണ്ടിയാണ്‌ കെ സിയുടെ പടയോട്ടത്തിന്‌ 2006ൽ തടയിട്ടത്‌. 2011ലും 2016ലും എൽഡിഎഫ്‌ മുന്നണിയിൽ എൻസിപി സ്ഥാനാർഥിയായും തോമസ് ചാണ്ടി ജയിച്ചു. ഒന്നാം പിണറായി സർക്കാരിൽ ഗതാഗത മന്ത്രിയായ അദ്ദേഹം കുട്ടനാടിന്റെ ആദ്യ മന്ത്രിയായി. 2019ൽ തോമസ് ചാണ്ടി അന്തരിച്ചു. 2021ൽ സഹോദരൻ തോമസ് കെ തോമസ്‌ മണ്ഡലം എൽഡിഎഫിനൊപ്പം നിലനിർത്തി. വെളിയനാട്‌, ചമ്പക്കുളം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഭാഗമായ 11 പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ മണ്ഡലം. നെടുമുടി, വീയപുരം, വെളിയനാട്‌, പുളിങ്കുന്ന്‌ പഞ്ചായത്തുകൾ എൽഡിഎഫും തകഴി, എടത്വ, ചമ്പകുളം, കൈനകരി, തലവടി, രാമങ്കരി പഞ്ചാത്തുകൾ യുഡിഎ-ഫും നീലംപേരുർ എൻഡിഎയുമാണ്‌ ഭരിക്കുന്നത്‌. 615 കോടിയുടെ സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി, 107 കോടിയുടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രി, 700ൽ അധികം കോടി ചെലവാക്കി നിർമിച്ച സെമി എലിവേറ്റഡ്‌ ഹൈവേ എ സി റോഡ്, 124.45 കോടിയുടെ പുറം ബണ്ടുകളുടെ നിർമാണം, 334 കോടിയുടെ പിഡബ്ല്യുഡി റോഡുകൾ, 644.67 കോടിയുടെ പാലങ്ങൾ, 88 കോടിയുടെ പ്രാദേശിക റോഡുകൾ, 111.36 കോടിയുടെ വികസനങ്ങൾ ആരോഗ്യ മേഖലയിൽ, 17.09 കോടിയുടെ സ്‌കൂളുകൾ, 18.56 കോടിയുടെ കെട്ടിടങ്ങൾ, 59.1 കോടിയുടെ വെള്ളപ്പൊക്ക ലഘൂകരണ പദ്ധതി തുടങ്ങി എണ്ണിയാലൊതുങ്ങാത്ത വികസനങ്ങൾക്കാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കുട്ടനാട്‌ സാക്ഷ്യംവഹിച്ചത്‌. 2006ലെ ഫലം– തോമസ് ചാണ്ടി ( ഡിഐസി) 42016, ജേക്കബ് ഏബ്രഹാം (കേരള കോൺഗ്രസ്) 36728, തോമസ്‌ (സ്വത) 1553, സുഭാഷ് വാസു (ബിജെപി) 1393, ഭ‍ൂരിപക്ഷം: 5,381. 2011– തോമസ് ചാണ്ടി (എൻസിപി) 60010, ഡോ. കെ സി ജോസഫ് (കേരള കോൺഗ്രസ് എം) 52039, കെ സോമൻ (ബിജെപി) 4390, ഭ‍ൂരിപക്ഷം: 7,971. 2016– തോമസ് ചാണ്ടി (എൻസിപി) 50,114, ജേക്കബ് ഏബ്രഹാം (കേരള കോൺഗ്രസ് എം) 45,223, സുഭാഷ് വാസു (ബിഡിജെഎസ്): 33,044, ഭൂരിപക്ഷം: 4,891. 2021– തോമസ് കെ തോമസ് (എൻസിപി) 57379, ജേക്കബ് എബ്രഹാം (കേരള കോൺഗ്രസ്) 51863, തമ്പി മേട്ടുതറ (ബിഡിജെഎസ്) 14946. ഭൂരിപക്ഷം: 5516.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home