ad
Deshabhimani

ജി സുധാകരനെതിരെ 
എച്ച് സലാം നിയമനടപടിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2026, 01:00 AM | 1 min read

അമ്പലപ്പുഴ ​

വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിച്ച ജി സുധാകരനെതിരെ പാർട്ടി അനുമതിയോടെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം. പൊളിറ്റിക്കൽ ക്രിമിനൽ പ്രയോഗത്തിലൂടെ സുധാകരൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതിയിൽ പറയട്ടെ. ​ 2021ലെ തെരഞ്ഞെടുപ്പിൽ ഉത്തരവാദിത്തങ്ങൾ ഇല്ലാതിരുന്നിട്ടും സ്വന്തംനിലയിൽ സുധാകരൻ പണംപിരിച്ചു. ആരുടെയൊക്കെ കെെയിൽനിന്ന് പണം വാങ്ങിയെന്ന് വെളിപ്പെടുത്തണം. തെരഞ്ഞെടുപ്പ് കമ്മിറ്റിക്കോ പാർട്ടിക്കോ നൽകാത്ത പണം തിരിച്ചുകൊടുക്കണം. തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നൽകിയത് ഏഴര ലക്ഷം മാത്രമാണ്. പാർട്ടി അറിയാതെ വാങ്ങിയ പണം തിരികെ കൊടുക്കണം. ​ മറ്റൊരാളോട് ദേഷ്യം തോന്നിയാൽ ജാതിയും മതവും വർഗീയതയും ടൂളായി ഉപയോഗിക്കരുത്. സംസ്കാരശൂന്യതയാണത്‌. കൈരളി റിപ്പോർട്ടർ ഷാജഹാനെ വർഗീയവാദിയെന്ന് വിളിച്ചു. 2021ൽ ഒരു സംഘടനയുടെ പേരിൽ എന്നെയും വർഗീയവാദിയാക്കാൻ ശ്രമിച്ചു. സ്ത്രീകളെയും പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുന്നു_ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എച്ച് സലാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home