ad
Deshabhimani

കൃഷ്ണപിള്ള ദിനാചരണം കിടപ്പുരോഗികൾക്ക്‌ 
സാന്ത്വനമേകി നേതാക്കൾ

പി കൃഷ്ണപിള്ള ദിനം

മണ്ണഞ്ചേരി പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ്‌ സംഘടിപ്പിച്ച ഒപ്പം സാന്ത്വന പരിചരണ 
പരിപാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ കിടപ്പുരോഗികളെ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Aug 20, 2025, 01:43 AM | 2 min read

മാരാരിക്കുളം

പി കൃഷ്ണപിള്ള ദിനത്തിൽ മണ്ണഞ്ചേരി പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ്‌ സംഘടിപ്പിച്ച ഒപ്പം സാന്ത്വന പരിചരണ പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിലെ കിടപ്പ് രോഗികളെ വീടുകളിലെത്തി ആർ നാസർ സന്ദർശിച്ചു. പോഷകാഹാര കിറ്റ്, പാലിയേറ്റീവ് ഉപകരണങ്ങൾ എന്നിവയും വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, പഞ്ചായത്തംഗം ധനലക്ഷ്മി, ലോക്കൽ സെക്രട്ടറി വി കെ ഉല്ലാസ് തുടങ്ങിയവരും പങ്കെടുത്തു. 10 വാർഡുകളിലും രോഗീപരിചരണം നടത്തി. വളവനാട് ബെന്നി സ്മാരക പാലിയേറ്റീവ് പ്രവർത്തകർക്കൊപ്പം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ ആർ ഭഗീരഥൻ, ലോക്കൽ സെക്രട്ടറി വി ഡി അംബുജാക്ഷൻ എന്നിവർ രോഗീസന്ദർശനം നടത്തി. തമ്പകച്ചുവട് എ ടി വാവച്ചൻ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ പത്താം വാർഡിൽ ഏരിയ സെക്രട്ടറി പി രഘുനാഥിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികളെ സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി കെ ശരവണൻ, പഞ്ചായത്തംഗം രാജേഷ് രജി, ആരോഗ്യ വാളന്റിയർ അപ്പൂസ്, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ​ ഐക്യഭാരതം ലോക്കൽ കമ്മിറ്റി കിടക്ക വിരികൾ, റബർഷീറ്റ്, പോഷകാഹാര കിറ്റുകൾ എന്നിവ നൽകി. ഏരിയ കമ്മിറ്റി അംഗം ബി ജിജിമോൻ, ലോക്കൽ സെക്രട്ടറി എച്ച് സുധീർ ലാൽ, അംഗങ്ങളായ ബി ബിപിൻ രാജ്, എ പ്രേംനാഥ്, കെ പി മോഹൻദാസ്, ഷീന സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. കഞ്ഞിക്കുഴി പി കൃഷ്ണപിള്ള ദിനത്തിൽ കെ കെ കുമാരൻ പെയിൻ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികളെ സന്ദർശിച്ചു. കണ്ണർകാട് പ്രദേശത്ത്അവശത അനുഭവിക്കുന്നവരെയും പഴയ പ്രവർത്തകരെയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം സന്ദർശിച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ജി മോഹനൻ, ജില്ലാ കമ്മിറ്റി അംഗം എസ് രാധാകൃഷ്ണൻ, ഏരിയാ സെക്രട്ടറി ബി സലിം, ലോക്കൽ സെക്രട്ടറി കെ എൻ കാർത്തികേയൻ പാലിയേറ്റീവ് മേഖല സെക്രട്ടറി ടി ഷാജി തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home