ad
Deshabhimani

ജൈത്രയാത്ര തുടർന്ന്‌ ജിസ്‌മോൻ

ഹരിപ്പാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി ടി ജിസ-്‌മോന് ആറാട്ടുപുഴ യുവശക്തി നഗറിൽ നല്‍കിയ സ്വീകരണം

ഹരിപ്പാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി ടി ജിസ-്‌മോന് ആറാട്ടുപുഴ യുവശക്തി നഗറിൽ നല്‍കിയ സ്വീകരണം

വെബ് ഡെസ്ക്

Published on Apr 02, 2026, 12:14 AM | 1 min read

കാർത്തികപ്പള്ളി ​

ഹരിപ്പാടിന്റെ വികസനമുരടിപ്പിന് അറുതിവരുത്താൻ മാറ്റത്തിന്റെ കാഹളം മുഴക്കിയുള്ള എൽഡിഎഫ് സ്ഥാനാർഥി ടി ടി ജിസ-്‌മോന്റെ സ്വീകരണ പര്യടനം ഹൃദയത്തിലേറ്റി തീരദേശ ജനത. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലൂടെയായിരുന്നു ബുധനാഴ-്‌ച പര്യടനം. വലിയഴീക്കലിൽ സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ-്‌തു. എം ഉത്തമൻ അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ ആർ പ്രസാദ്, ജി ബിജുകുമാർ, പി എ അഖിൽ, കെ ശ്രീകൃഷ-്‌ണൻ, കെ അനിലാൽ, എം പ്രതാപൻ, വി ബിനീഷ്ദേവ്, ബി ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. കൊന്നപ്പൂക്കളും മാങ്ങയും പഴക്കുലയും നല്‍കി വോട്ടർമാർ സ്ഥാനാർഥിയെ സ്വീകരിച്ചു. വലിയഴീക്കൽ, യുവശക്തി നഗർ, പെരുമ്പള്ളി, വട്ടച്ചാൽ, നല്ലാണിക്കൽ, മുല്ലശേരിൽ ജങ്‌ഷൻ, ആറാട്ടുപുഴ ബസ് സ്റ്റാൻഡ്‌, പത്തിശേരിൽ, മംഗലം, പതിയാങ്കര കിളിയടിമുക്ക്, മുത്തേരി ജങ്‌ഷൻ, മതുക്കൽ ജങ്‌ഷൻ, വാട്ടർ ടാങ്ക് ജങ്‌ഷൻ, പാനൂർ പള്ളിമുക്ക്, പുത്തൻപുരമുക്ക്, കുറ്റിക്കാട് ജങ്‌ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തൃക്കുന്നപ്പുഴ കുമാരകോടി ജങ്‌ഷനിൽ പര്യടനം സമാപിക്കുമ്പോൾ സമയം രാത്രി പത്തോടെ അടുത്തിരുന്നു. എൽഡിഎഫ് നേതാക്കളായ എം ശിവപ്രസാദ്, സി രത-്‌നകുമാർ, സനൂപ് കുഞ്ഞുമോൻ, എ ശോഭ, ആർ മനോജ്, ഡി ശിവകുമാർ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. നാലാംദിവസത്തെ പര്യടനം വ്യാഴാഴ-്‌ച ചേപ്പാട്, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ കിഴക്കേക്കര എന്നിവിടങ്ങളിലാണ്. രാവിലെ 8.30 ന് കരിപ്പുഴയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home