ഉള്ളിലെ സ്‌നേഹപ്രവാഹം

എം എസ് അരുണ്‍കുമാറിന് ശാന്ത മുത്തം നൽകുന്നു
പി പ്രമോദ്
Published on Apr 02, 2026, 12:10 AM | 1 min read
മാവേലിക്കര
കൈയിൽ വിവിധ പൂക്കളും ഇലകൾ ചേർത്തൊരുക്കിയ ചെണ്ടുമായി വീടിനുമുന്നിൽ ശാന്ത കാത്തുനിന്നു. ആ കണ്ണുകളിലെ ആകാംക്ഷ ആർക്കും വായിച്ചെടുക്കാം. ഹൃദയത്തിൽ ചേർത്തുപിടിച്ച സമ്മാനം എങ്ങനെയും കൈമാറണം. അരുണിനെ ഒന്ന് കാണണം. ഒന്ന് കെട്ടിപ്പിടിക്കണം. അതിനായി ആ മനസ് തുടിക്കുന്നത് കണ്ണുകളിൽനിന്ന് വ്യക്തം. വള്ളികുന്നം മഠത്തിൽതറയിൽ ശ്യാംഭവനത്തിൽ ശാന്ത മറ്റൊന്നും കാണുന്നില്ല. നാടിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എം എസ് അരുൺകുമാറിന്റെ മുഖം മുന്നിൽ വരുന്നതിൽ മാത്രമാണ് ശ്രദ്ധ. അടുത്തെത്തിയതും പൂച്ചെണ്ട് കൈമാറി, പിന്നെ അരുണിന് മുറുകെ കെട്ടിപ്പിടിച്ച് കവിളത്ത് മുത്തം നൽകി. വാത്സല്യം നിറഞ്ഞൊഴുകി. വിജയത്തിനപ്പുറം ഒന്നുമില്ലെന്ന് ആശംസിച്ചു. "എൽഡിഎഫ് സർക്കാരിനെയും അരുണിനെയും നെഞ്ചോട് ചേർക്കുന്നു. ഞങ്ങളെപ്പോലുള്ളവർക്കായി എൽഡിഎഫ് സർക്കാർ ഇവിടെ വേണം'– ശാന്തയുടെ സ്‌നേഹവാക്കുകൾ ഇങ്ങനെ. നന്മകൾ ചെയ്യുന്നയാളെ മനസുതുറന്ന് സ്വീകരിച്ച സംതൃപ്‌തിയിൽ അരുണിനെ ശാന്ത യാത്രയാക്കി.










0 comments