പ്രതിഭയ്‌ക്ക് വിജയാശംസ നേർന്ന്...

കായംകുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. യു പ്രതിഭ എരുവ കാപ്പക്സ് കശുവണ്ടി ഫാക്‍ടറിയിൽ വോട്ടഭ്യർഥിക്കുന്നു
കായംകുളം
എരുവ കാപ്പക്സ് കശുവണ്ടി ഫാക്ടറിയിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. യു പ്രതിഭയെ സ്വീകരിക്കാൻ തൊഴിലാളികൾ ഒത്തുകൂടിയത് ആവേശമായി. കശുവണ്ടിത്തൊഴിലാളികളെ സംരക്ഷിക്കുന്നതിലും കശുവണ്ടി മേഖലയുടെ വികസനത്തിനും സർക്കാർ നടത്തിയ ഇടപെടൽ തൊഴിലാളികളിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രകടമായിരുന്നു. കൂടുതൽ തൊഴിൽദിനങ്ങൾ സർക്കാർ നൽകുകയും ചെയ്തിരുന്നു. തൊഴിലാളികളോടൊപ്പം ഏറെനേരം ചെലവഴിച്ച പ്രതിഭ ജോലി ചെയ്യുന്നവരുടെ അടുത്തെത്തി വോട്ടഭ്യർഥിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും പ്രതിഭ ഉറപ്പ് നൽകി. മണ്ഡലത്തിലെ സമാനതകളില്ലാത്ത വികസനവും നല്ല റോഡുകളും പാലങ്ങളും നാടിന് നൽകിയ പ്രതിഭ വൻ ഭൂരിപക്ഷത്തോടെ വിജയം തുടരുമെന്ന് തൊഴിലാളികളും ആശംസിച്ചു.










0 comments