തദ്ദേശസ്ഥാപനങ്ങളിലേക്ക് എൽഡിഎഫ് മാർച്ച്

ചേർത്തല നഗരസഭ ഓഫീസിന് മുന്നിൽ എൽഡിഎഫ് ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ തദ്ദേശസ്ഥാപനങ്ങളിലേക്ക് എൽഡിഎഫ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഓരോ കേന്ദ്രത്തിലും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. മഴകാരണം മാറ്റിവച്ച കേന്ദ്രങ്ങളിൽ പിന്നീട് നടക്കും. ആര്യാട് പഞ്ചായത്തിന് മുന്നിൽ എൽഡിഎഫ് ജില്ലാ കൺവീനർ ആർ നാസർ ഉദ്ഘാടനംചെയ്‌തു. ഉണ്ണി ശിവരാജൻ അധ്യക്ഷനായി. ചേർത്തല നഗരസഭ ഓഫീസിന് മുന്നിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. കെ ഉമയാക്ഷൻ അധ്യക്ഷനായി. എൻ എസ് ശിവപ്രസാദ്, ടോമി എബ്രഹാം, എ എസ് സാബു, എസ് സോബിൻ, എസ് സനീഷ്, കെ പി പ്രതാപൻ, എൻ എൽ വത്സലകുമാരി, പി എസ് ഗോപി എന്നിവർ സംസാരിച്ചു. അരൂക്കുറ്റിയിൽ സിപിഐ സംസ്ഥാന കൗൺസിലംഗം എം കെ ഉത്തമൻ ഉദ്‌ഘാടനംചെയ്‌തു. ബിനിത പ്രമോദ് അധ്യക്ഷയായി. കെ ഡി പ്രസന്നൻ, പി എസ് ബാബു, കെ വി വിശ്വസത്യൻ, കെ കെ പ്രഭാകരൻ, വിനു ബാബു, ടി എം അജയകുമാർ, എൻ ജയകുമാർ, സുബൈർ കോട്ടൂർ, പി എസ് മജീദ്, കെ പി മധു എന്നിവർ സംസാരിച്ചു. തൈക്കാട്ടുശേരിയിൽ കേരള കോൺ. എം അരൂർ നിയേജകമണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് കാട്ടുതറ ഉദ്‌ഘാടനംചെയ്‌തു. ഡി അനിൽ അധ്യക്ഷനായി. എൻ നവീൻ, രാജേഷ് വിവേകാനന്ദ, കവിത സജീവ്, ഡി വിശ്വംഭരൻ എന്നിവർ സംസാരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിനു മുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി ജി മോഹനൻ ഉദ്ഘാടനം ചെയ്തു. എം സന്തോഷ് കുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി ബി സലിം, സി പി ദിലീപ്, എസ് ഹെബിൻദാസ്, ആർ അശ്വിൻ, കെ എൻ കാർത്തികേയൻ, വി ഉത്തമൻ, പി രഘുനാഥൻ നായർ, കെ സുരജിത്ത് എന്നിവർ സംസാരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി ജി അശോകൻ അധ്യക്ഷനായി. ഡി പ്രിയേഷ് കുമാർ, എസ് ദേവദാസ് , സി കെ അശോകൻ, പ്രഭാ മധു ,ടി ഓമനക്കുട്ടൻ, പി കെ വേണുഗോപാൽ , അനിത തിലകൻ, എൻ സതീശൻ ,വി ആർ ദിനേഷ് , പി കെ ജയകുമാർ , വി ഷാജി, ആർ മനോജ്, പി സി മനോഹരൻ , സി കെ സരള, സി എച്ച് രമ്യ എന്നിവർ സംസാരിച്ചു. തണ്ണീർമുക്കം പഞ്ചായത്തിനു സമീപം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം വി ടി ജോസഫ് ഉദ്ഘാടനം ചെയ്തു. എസ് പ്രകാശൻ അധ്യക്ഷനായി. ഉദേഷ് യു കൈമൾ, പി എസ് ഷാജി, എ കെ പ്രസന്നൻ, ജി ശശികല, എം പി സുഗുണൻ, സി കെ സത്യൻ, എം വി സുധാകരൻ, എസ് നിധീഷ്, എൻ ആർ രാജീന്ദ്, ജോസ് കൊണ്ടോടികരി, ഇ ആർ ഗിരിജ, സാംജു സന്തോഷ്, ആനന്ദ രാജ്, ജെയിംസ് കണ്ണാട്ട്, വിജയശ്രീ സുനിൽ എന്നിവർ സംസാരിച്ചു.










0 comments