Deshabhimani

വെങ്കലനാട്ടില്‍ ജി കൃഷ്‌ണകുമാര്‍

ജില്ലാ പഞ്ചായത്ത് മാന്നാര്‍ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 
ജി കൃഷ്‌ണകുമാര്‍ മാന്നാര്‍ ജുമാമസ്ജിദില്‍ എത്തിയപ്പോള്‍

ജില്ലാ പഞ്ചായത്ത് മാന്നാര്‍ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 
ജി കൃഷ്‌ണകുമാര്‍ മാന്നാര്‍ ജുമാമസ്ജിദില്‍ എത്തിയപ്പോള്‍

avatar
കെ സുരേഷ്​കുമാര്‍

Published on Dec 01, 2025, 12:55 AM | 1 min read

മാന്നാര്‍
ജി കൃഷ്‌ണകുമാറിലൂടെ ജില്ലാ പ‍ഞ്ചായത്ത് മാന്നാര്‍ ഡിവിഷന്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫ് സജ്ജം. വെങ്കലനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും എല്ലാ ജനവിഭാഗങ്ങളുടെയും സ്‌നേഹം തൊട്ടറിയാന്‍ ജി കൃഷ്‌ണകുമാര്‍ പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും ഏറെ മുന്നിലാണ്. സംസ്ഥാന സര്‍ക്കാരിന്റെയും ഗ്രാമ – ബ്ലോക്ക് – ജില്ലാ പ‍ഞ്ചായത്തുകളുടെയും വികസനപദ്ധതികള്‍ ചൂണ്ടികാട്ടി വികസനത്തുടര്‍ച്ചയ്‌ക്കാണ് കൃഷ്‌ണകുമാര്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്. കഴിഞ്ഞതവണ ഡിവിഷനെ പ്രതിനിധീകരിച്ച വത്സല മോഹന്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് 10 കോടി രൂപ ഉപയോഗിച്ച് നിരവധി വികസനങ്ങളാണ് വിവിധ പ‍ഞ്ചായത്തുകളില്‍ നടത്തിയത്. വ്യവസായ സ്ഥാപനങ്ങളിലും വീടുകളിലും ഓഫീസുകളിലും പൊതുയിടങ്ങളിലും വോട്ടഭ്യര്‍ഥന നടത്തുന്ന കൃഷ്‌ണകുമാറിന് നാട് വലിയ സ്വീകാര്യതയാണ് നല്‍കുന്നത്. മാന്നാര്‍ ജുമാ മസ്ജിദില്‍ വോട്ടഭ്യര്‍ഥനയുമായി എത്തിയ കൃഷ്‌ണകുമാറിനെ ഭാരവാഹികള്‍ സ്വീകരിച്ചു. മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡും ബുധനൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡും പുലിയൂര്‍ പഞ്ചായത്തിലെ 10 വാര്‍ഡും ഉള്‍പ്പെടെ 67 വാര്‍ഡുകളാണ് ജില്ലാ പഞ്ചായത്ത് മാന്നാര്‍ ഡിവിഷന്‍. 92,000ത്തിലേറെയാണ് വോട്ടര്‍മാര്‍.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home