Deshabhimani

കുതിച്ചുപാഞ്ഞ്‌ എൽഡിഎഫ്‌

vote
avatar
ഫെബിൻ ജോഷി

Published on Dec 01, 2025, 12:59 AM | 1 min read

ആലപ്പുഴ ​'

പ്രചാരണത്തിൽ തുടക്കംമുതലേ മുന്നേറുന്ന എൽഡിഎഫ്‌ സ്ഥാനാർഥികൾ പൊതുപര്യടനങ്ങളിലേക്ക്‌ കടന്നു. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാനാർഥി നേരിട്ടെത്തി വോട്ടർമാരെ കാണുന്നതടക്കം രണ്ട്‌ ഘട്ടങ്ങൾ പൂർത്തിയാക്കിയാണ്‌ മൂന്നാംഘട്ടത്തിലേക്ക്‌ കടന്നത്‌. വിവിധയിടങ്ങളിൽ വൻസ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ്‌ പര്യടനം. അതതിടങ്ങളിൽ ബ്ലോക്ക്‌, പഞ്ചായത്ത്‌ സ്ഥാനാർഥികളും ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥിക്കൊപ്പം ചേരും. മാന്നാർ ഡിവിഷൻ എൽഡിഎഫിന്റെ ജി കൃഷ്‌ണകുമാര്‍ പണ്ടനാടും പുന്നപ്രയിൽ അഡ്വ. ആർ രാഹുൽ കൈനകരി കാട്ടിച്ചിറയിലും പര്യടനം ആരംഭിച്ചു. നൂറനാട്ടെ സ്ഥാനാർഥി എ മഹേന്ദ്രൻ പാലമേൽ പഞ്ചായത്ത്‌ പാറേൽതെക്കുംമുക്കിൽനിന്ന്‌ തിങ്കൾ രാവിലെ പൊതുപര്യടനം ആരംഭിക്കും. മുതുകുളം ഡിവിഷൻ സ്ഥാനാർഥി അശ്വതി നിഖിലിന്റെ പര്യടനം ആറാട്ടുപുഴയിൽ ആരംഭിക്കും. വെൺമണി ഡിവിഷനിൽ ടി വിശ്വനാഥൻ കുറത്തികാടും ആര്യാട് അഡ്വ. ഷീന സനൽകുമാർ പൊന്നാട് മുഹമ്മ അയ്യപ്പൻ സ്‌മാരക വായനശാലയ്‌ക്ക്‌ മുന്നിലും മാരാരിക്കുളത്ത്‌ അഡ്വ. ആർ റിയാസ്‌ ആര്യാട് പഞ്ചായത്തിലും പര്യടനം ആരംഭിക്കും. ചമ്പക്കുളത്ത്‌ ജി ആതിര കളങ്ങര ബിപിഡിസിയുടെ സമീപത്തും അമ്പലപ്പുഴയിൽ ഇ കെ ജയൻ കാർഗിൽ ജങ്‌ഷനിലും മുളക്കുഴയിൽ അഡ്വ. നിതിൻ ചെറിയാൻ ബുധനൂർ പഞ്ചായത്ത് ആശുപത്രി ജങ്‌ഷനിലും പര്യടനം ആരംഭിക്കും. വെളിയനാട് കെ ആർ രാംജിത്ത് പുല്ലായത്തുനിന്നും തണ്ണീർമുക്കത്ത്‌ വിജയശ്രീ സുനിൽ ചെങ്ങണ്ടയിലും കഞ്ഞിക്കുഴിയിൽ എസ് രാധാകൃഷ്‌ണൻ മുഹമ്മ പള്ളിപ്പറമ്പിലും പൊതുപര്യടനം തുടങ്ങും. ഭരണിക്കാവിൽ അഡ്വ. സഫിയ സുധീറിന്റെ പര്യടനം തിങ്കളാഴ്ച രാവിലെ കട്ടച്ചിറ ചെറുമൺ ക്ഷേത്ര ജങ്ഷനിൽ ആരംഭിക്കും. പള്ളിപ്പുറത്ത്‌ കെ ജെ ജിസ്‌മിയുടെയും പൂച്ചാക്കലിൽ രാജേഷ് വിവേകാനന്ദയുടെയും പര്യടനം ബുധനാഴ്‌ചയും ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home