വികസന വിരുദ്ധതയ്‌ക്കെതിരെ എൽഡിഎഫ് ധർണ

ചെന്നിത്തല പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് സംഘടിപ്പിച്ച ധർണ സി പി ഐ മണ്ഡലം സെക്രട്ടറി ജി ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു
മാന്നാർ
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റിന്റെ വികസനവിരുദ്ധവും നിയമ വിരുദ്ധവുമായ നിലപാടുകൾക്കെതിരെ എൽഡിഎഫ് ചെന്നിത്തല പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി.
സിപിഐ മണ്ഡലം സെക്രട്ടറി ജി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മൈക്കിൾ ജോർജ് അധ്യക്ഷനായി. കൺവീനർ ആർ സഞ്ജീവൻ, സിപിഐ എം ജില്ലാകമ്മിറ്റി അംഗം പുഷ്‌പലത മധു, ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, അജിത് ആയിക്കാട്ട്, ഗോകുലം ഗോപാലകൃഷ്ണൻ, കെ നാരായണപിള്ള, ടി സുകുമാരി, ഡി ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, ടി എ സുധാകരക്കുറുപ്പ്, ഇ എൻ നാരായണൻ, ശരത് ബാബു എന്നിവർ സംസാരിച്ചു.









0 comments