ad
Deshabhimani

ഞങ്ങളില്ലേ കൂടെ...

കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയെ ദേവികുളങ്ങരയിൽ തൊഴിലുറപ്പ് തൊഴിലാളികൾ സ്വീകരിക്കുന്നു

കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയെ ദേവികുളങ്ങരയിൽ തൊഴിലുറപ്പ് തൊഴിലാളികൾ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 26, 2026, 01:08 AM | 1 min read

കായംകുളം

എൽഡിഎഫ് സ്ഥാനാർഥി അഡ്വ. യു പ്രതിഭയ-്‌ക്കെതിരെ അറയ്‌ക്കുന്ന സ-്ത്രീവിരുദ്ധ പരാമർശം നടത്തിയ യുഡിഎഫ് നേതാവിന്‌ നാടിന്റെ താക്കീത്‌. എതിരാളികളുടെ വ്യക്തിഹത്യയിൽ തളരാത്ത പ്രതിഭയ്‌ക്ക്‌ കരുത്തുപകർന്ന് നാടാകെയും രംഗത്തെത്തി. 10 വർഷംകൊണ്ട് നാടാർജിച്ച വികസനത്തിളക്കത്തിൽ വിറളിപൂണ്ട യുഡിഎഫിന്റെ വ്യക്തിഹത്യയും നീച പ്രചാരവേലകളും പരമപുച്ഛത്തോടെ നാട് തള്ളിക്കളയുന്നതിന്റെ നേർക്കാഴ-്‌ചയായിരുന്നു മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തിയ പ്രതിഭയ-്‌ക്ക്‌ ലഭിച്ച ഉജ്വല വരവേൽപ്പ്. യുഡിഎഫ് നേതാവിന്റെ വ്യക്തിഹത്യയറിഞ്ഞ്‌ മനസുപതറി കണ്ണീർവാർത്തെങ്കിലും ജനങ്ങളുടെ കലവറയില്ലാത്ത പിന്തുണ സ്ഥാനാർഥിക്ക്‌ കരുത്തായി. ദേവികുളങ്ങരയിൽ തൊഴിലുറപ്പ് തൊഴിലാളികൾ നൽകിയ സ്വീകരണം നാടിന്റെ സ-്‌നേഹാദരത്തിന്റെ നേർക്കാഴ-്‌ചയായി. ചെട്ടികുളങ്ങരയിലും രാമപുരത്തും വോട്ടഭ്യർഥിച്ചെത്തിയപ്പോൾ കരുത്തോടെ മുന്നേറാനുള്ള ആവേശമായിരുന്നു ജനങ്ങൾ നൽകിയത്. തുടർന്ന് വിവിധ കൺവൻഷനുകളിൽ പങ്കെടുക്കുമ്പോഴും ജനങ്ങൾ സ്ഥാനാർഥിക്ക്‌ നൽകിയ ആത്മവിശ്വാസം പ്രവർത്തകരിലും പ്രതിഫലിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home