ad
Deshabhimani

ചേർത്തലയുടെ മനംനിറഞ്ഞ്‌ 
പി പ്രസാദ്‌

ചേർത്തല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രസാദിന്‌ കഞ്ഞിക്കുഴി ചെറുവാരണം മേഖലയിൽ ബുധൻ രാത്രി നൽകിയ സ്വീകരണം

ചേർത്തല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രസാദിന്‌ കഞ്ഞിക്കുഴി ചെറുവാരണം മേഖലയിൽ ബുധൻ രാത്രി നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Apr 03, 2026, 12:19 AM | 1 min read

ചേർത്തല

വാക്കുപാലിക്കുന്നവരാണ്‌ സ്ഥാനാർഥിയും മുന്നണിയുമെന്ന തിരിച്ചറിവിന്റെ ആത്മസംതൃപ്‌തിയാണ്‌ ചേർത്തല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രസാദിനെക്കുറിച്ച്‌ വോട്ടർമാർ പറയുന്നത്‌. 29ന്‌ തുടങ്ങി ഒന്നിന്‌ സമാപിച്ച പര്യടനത്തിൽ നഗരത്തിലും മുഹമ്മ, കഞ്ഞിക്കുഴി, തണ്ണീർമുക്കം, ചേർത്തല തെക്ക്‌, വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്‌ പഞ്ചായത്തുകളിലുമായി 57 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. ആയിരങ്ങൾ പി പ്രസാദിനെ സ്വീകരിക്കാനെത്തി. രാഷ്‌ട്രീയം സമഗ്രമായി പ്രതിപാദിച്ച ഓട്ടൻതുള്ളലും ചാക്യാർകൂത്തും പര്യടനത്തിന്‌ ഒപ്പം സഞ്ചരിച്ചു. നഗര–ഗ്രാമ ഭേദമില്ലാതെ സ്വീകരണകേന്ദ്രങ്ങളിൽ ജനം ഒഴുകിയെത്തി. അഞ്ച്‌ വർഷം മണ്ഡലത്തിൽ നടപ്പാക്കിയ ആയിരത്തിലധികം കോടിയുടെ വികസന പദ്ധതികളും എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമപദ്ധതികളുംചൂണ്ടിക്കാട്ടിയായിരുന്നു സ്‌ഥാനാർഥി പര്യടനം.ജനഹൃദയങ്ങൾ കീഴടക്കി എൽഡിഎഫ്‌ മുന്നേറുമ്പോൾ ഒന്നുറപ്പാണ്‌ എൽഡിഎഫും പ്രസാദും ജയിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home