ad
Deshabhimani

ചെങ്ങന്നൂരിന്റെ ചുവരിൽ 
ചാരുചിത്രമായി സജി ചെറിയാൻ

ആല പെണ്ണുക്കര മല്ലപ്പള്ളിപടിയിൽ  മതിലിൽ ചിത്രകാരൻമാർ ചെങ്ങന്നൂർ മണ്ഡലം 
എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ കാരിക്കേച്ചറുകൾ വരയ‍്ക്കുന്നു

ആല പെണ്ണുക്കര മല്ലപ്പള്ളിപടിയിൽ മതിലിൽ ചിത്രകാരൻമാർ ചെങ്ങന്നൂർ മണ്ഡലം 
എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ കാരിക്കേച്ചറുകൾ വരയ‍്ക്കുന്നു

വെബ് ഡെസ്ക്

Published on Mar 26, 2026, 01:07 AM | 1 min read

ചെങ്ങന്നൂർ

ചെങ്ങന്നൂരിന്റെ മനസ്‌ ചുവരിൽ തെളിഞ്ഞു. നിരവധി ചിത്രകാരൻമാർ ഒന്നു ചേർന്നു വികസന നായകന്റെ കാരിക്കേച്ചറുകൾ വരച്ചപ്പോൾ നാടിനത്‌ അഭിമാനക്കാഴ്‌ച. ആല പെണ്ണുക്കര മല്ലപ്പള്ളിപടിയിലാണ് ബുധൻ വൈകിട്ട് നാലിന്‌ ഒരു സംഘം ചിത്രകാരൻമാർ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ കാരിക്കേച്ചറുകൾ എഴുപതു മീറ്റർ പശ്ചാത്തലത്തിൽ വരച്ചത്‌. ചിത്രകാരൻ സൈന്ധവ് സനീഷ് ഉദ്ഘാടനം ചെയ്തു. നന്ദികേശ ചിത്ര രചയിതാവ് മനു ഒയാസിസ്, ശിൽപ്പി ജോൺസ് കൊല്ലകടവ്, ചുവർ ചിത്രകലാകാരി ടി അനിതകുമാരി, രാജു എസ് കൊല്ലകടവ്, ആലാ പഞ്ചായത്തംഗം പ്രവീൺ മഞ്ഞാടി, ഡോ. എം കാവ്യ, ടാറ്റൂ ആർട്ടിസ്റ്റ് സുഷമ , ബിനു കെ ജോൺ, എൽസ മറിയ ബിനു തുടങ്ങി പ്രൊഫഷണൽ ചിത്രകാരൻമാർ മുതൽ കുട്ടിചിത്രകാരൻമാർ വരെ കാരിക്കേച്ചർ വരച്ചു. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിള്ള, വിശ്വഭാരതി ഗ്രന്ഥശാലസംഘം പ്രസിഡന്റ്‌ രമേശ് പ്രസാദ്, നെൽസൺ ജോയി, സന്തോഷ് അമ്പാടി, പി എം മാത്യു എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home