അഭിമാനം; ഇതെന്റെ പ്രിയശിഷ്യ

അരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ദെലീമയെ അനുഗ്രഹിക്കുന്ന പ്രൊഫ. സുശീല മാർഷൽ
വി ജി ഹരിശങ്കർ
Published on Mar 26, 2026, 01:01 AM | 1 min read
അരൂർ
‘‘എന്റെ നാടിന്റെ പ്രതിനിധിയായി ദലീമ മാറിയപ്പോൾ എന്തെന്നില്ലാത്ത അഭിമാനം’’ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ ചരിത്രാധ്യാപികയായിരുന്ന തുറവൂർ പള്ളിത്തോട് യെവലിയോൺ പുന്നക്കൽ വീട്ടിൽ പ്രൊഫ. സുശീല മാർഷൽ പറയുന്നു. അറിവിന്റെ വെളിച്ചം പകർന്ന സ്‌നേഹനിധിയായ ഗുരുനാഥയെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയതായിരുന്നു അരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ദലീമ. അരൂർ മണ്ഡലത്തിലെ പാവപ്പെട്ട മനുഷ്യർക്ക് സാന്ത്വനമേകുന്ന പ്രവർത്തനമേറ്റെടുക്കാൻ ദലീമക്ക് കഴിയുന്നത് സഹജീവിയെ കരുതാനുള്ള മനസുള്ളതു കൊണ്ടാണെന്ന് തലയിൽ കൈവച്ച് അനുഗ്രഹിച്ച് സുശീല മാർഷൽ പറഞ്ഞു. ഇതിന് ശേഷം സ്ഥാനാർഥി തുറവൂർ പുത്തൻകാവിലെ പുത്തൻകാവ് ശ്രീമഹാദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തു. ചന്തിരൂരിലെയും അരൂരിലെയും പീലിങ് ശാലകളിലും, തൊഴിലുറപ്പ് കേന്ദ്രങ്ങളിലും സ്ഥാനാർഥിയെത്തി തൊഴിലാളികളോട് വോട്ട് അഭ്യർഥിച്ചു. വൈകിട്ട് പൂച്ചാക്കല്‍ തെക്കേക്കരയിലെയും കടമ്പനാകുളങ്ങരയിലെയും മനക്കോടം,നാലുകുളങ്ങര, എഴുപുന്ന, ചന്തിരൂര്‍, അരൂക്കുറ്റി, പെരുമ്പളം എന്നിവിടങ്ങളിലെയും മേഖലാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിൽ പങ്കെടുത്തു.










0 comments