ad
Deshabhimani

ഉദ്ഘാടനം നാളെ

കുട്ടമ്പേരൂര്‍ സബ് സെന്റർ 
ഇനി തിളങ്ങും

കുട്ടമ്പേരൂര്‍ ഫാമിലി വെൽഫെയർ സബ് സെന്റർ പുതിയ കെട്ടിടം
വെബ് ഡെസ്ക്

Published on Feb 28, 2026, 12:27 AM | 1 min read

മാന്നാര്‍

മാന്നാര്‍ പ‍ഞ്ചായത്ത് 12–ാം വാർഡ് കുട്ടമ്പേരൂര്‍ ഫാമിലി വെൽഫെയർ സബ് സെന്റർ പുതിയ കെട്ടിടം ഞായർ വൈകിട്ട്‌ നാലിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് അധ്യക്ഷനാകും. എംഎല്‍എ ഫണ്ടില്‍നിന്ന്‌ 42 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. കാലപ്പഴക്കമേറിയ സബ് സെന്റര്‍ കെട്ടിടം നിലംപൊത്താറായ നിലയിലായിരുന്നു. അനേകം രോഗികളെത്തിയിരുന്ന സെന്ററിൽ നിലവിൽ ഒരുമുറി മാത്രമാണ്‌ ഉപയോഗിച്ചിരുന്നത്. പഞ്ചായത്തംഗം അജിത്ത് പഴവൂര്‍ മന്ത്രിക്ക് നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി. പഞ്ചായത്തിന്റെ സ്ഥലത്ത് പിഡബ്ല്യുഡി ബിൽഡിങ് വിഭാഗമാണ് കെട്ടിടം നിര്‍മിച്ചത്. ചുറ്റുമതിലിനായി 10 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home