കെഎസ്‌യു, യൂത്ത് കോൺഗ്രസ് അക്രമം: പ്രതിഷേധം വ്യാപകം

എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ ചാരുംമൂട്ടിൽ നടത്തിയ പ്രകടനം
ചാരുംമൂട്
കോൺഗ്രസ് നേതാവ് മുത്താര രാജിന്റെ നേതൃത്വത്തിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളെ മർദിച്ചതില്‍ വ്യാപക പ്രതിഷേധം. എസ്എഫ്ഐ, ഡി വൈഎഫ്ഐ നേതൃത്വത്തിൽ ചാരുംമൂട്ടിൽ പ്രകടനം നടത്തി. പുറത്തുനിന്നും എത്തി കുട്ടികളെ മർദിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മുത്താര രാജ്, ഷാൻ, റിയാസ്, എം എസ് രോഹിത്, ജിൻസീർ, സജു സലീം, ദേവിക എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് സ്കൂളിൽ നിന്നും പുറത്തിറങ്ങിയ എസ്എഫ്ഐ പ്രവർത്തകരെയും വിദ്യാർഥികളെയുമാണ് കോണ്‍ഗ്രസ് അക്രമികള്‍ മര്‍ദിച്ചത്. മുത്താര രാജിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറി ബി ബിനു ആവശ്യപ്പെട്ടു.









0 comments