കെഎസ്ടിഎ യാത്രയയപ്പ് സമ്മേളനം

കാർത്തികപ്പള്ളി
കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ ഉപജില്ലാ യാത്രയയപ്പ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. ഉപജില്ലാ പ്രസിഡന്റ് എ അജിത്ത് അധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ ജി ജയകൃഷ്‌ണൻ, ഉപജില്ലാ സെക്രട്ടറി ഷെഫീഖ്, ഹസീന ബീവി, എ ജെ സിസിലി, മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു.
മുന്പ് ഭാരവാഹികളായിരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി അനിത, ജില്ലാ സെക്രട്ടറി പി ഡി ജോഷി, ജോയിന്റ് സെക്രട്ടറി പി ബിനു, എക്‌സിക്യൂട്ടീവ് അംഗം എസ് ഷീബ, ഉപജില്ലാ സെക്രട്ടറി എം സുനിൽകുമാർ എന്നിവരടക്കം 21 അധ്യാപകർക്കാണ് യാത്രയയപ്പ് നൽകിയത്.










0 comments