ad
Deshabhimani

കെഎസ്ടിഎ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

കെഎസ്ടിഎ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും
വെബ് ഡെസ്ക്

Published on Jan 10, 2026, 01:20 AM | 1 min read

കായംകുളം

​കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) 35-ാം ജില്ലാ സമ്മേളനം ശനിയാഴ്ച കായംകുളം ഡിടിപിസി ഓഡിറ്റോറിയത്തിൽ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.45ന്‌ പതാക ഉയർത്തും. 10ന് പ്രതിനിധി സമ്മേളനം അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി ജ്യോതികുമാർ അധ്യക്ഷനാകും. കെ കെ ചെല്ലപ്പൻ സ്മാരക പാലിയേറ്റിവ് കെയറിന്‌ നൽകുന്ന ഉപകരണങ്ങൾ സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഏറ്റുവാങ്ങും. വൈകിട്ട് നാലിന് വി എസ് അച്യുതാനന്ദൻ നഗറിൽ (പാർക്ക് മൈതാനം) നടക്കുന്ന പൊതുസമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. പി കെ ഗോപൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ഹരിദാസ് സംഘടനാ റിപ്പോർട്ടും ജില്ലാസെക്രട്ടറി പി ഡി ജോഷി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ എം ജോസഫ് മാത്യു വരവ് ചെലവ് കണക്കും അവതരിപ്പിക്കും. 11 ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം തുടരും. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈഞ്ജാനിക നവകേരളം, സാർവ്വത്രിക ഗുണമേന്മാ വിദ്യാഭ്യാസം എന്നതാണ് സമ്മേളന മുദ്രാവാക്യം. സംഘാടക സമിതി ചെയർമാൻ കെ എച്ച് ബാബുജാൻ, വൈസ് ചെയർമാൻ ബി അബിൻഷാ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി അനിത, ജില്ലാസെക്രട്ടറി പി ഡി ജോഷി, പ്രസിഡന്റ്‌ സി ജ്യോതികുമാർ ,സംസ്ഥാന കമ്മിറ്റി അംഗം എസ് സത്യജ്യോതി ,ജനറൽ കൺവീനർ ജെ ഗായത്രി, ഗോപീകൃഷ്ണൻ, വി എസ് അനിൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home