കെഎസ്എസ്‌പിയു ഐക്യദാർഢ്യം

ഡല്‍ഹി പ്രക്ഷോഭ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്എസ്പിയു ചമ്പക്കുളം, വെളിയനാട് ബ്ലോക്ക് കമ്മിറ്റികള്‍ മങ്കൊമ്പ് സബ്ബ് ട്രഷറിക്ക് സമീപം സംഘടിപ്പിച്ച യോഗം ജില്ലാ വൈസ് പ്രസിഡന്റ് വി വിത്തവാൻ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചമ്പക്കുളം, വെളിയനാട് ബ്ലോക്ക് കമ്മിറ്റികള്‍ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വി വിത്തവാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി എസ് പ്രദീപ്കുമാർ, ചമ്പക്കുളം ബ്ലോക്ക് സെക്രട്ടറി അഗസ്റ്റിൻ ജോസ്, ബ്ലോക്ക് പ്രസിഡന്റ് കെ ഒ തോമസ്, വെളിയനാട് ബ്ലോക്ക് പ്രസിഡന്റ് അച്ചൻകുഞ്ഞ്, ആർ മോഹൻദാസ്, കെ ജി ലളിതഭായി അമ്മ, പി ടി ജോസഫ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്എസ്‌പിയു ചെങ്ങന്നൂർ ബ്ലോക്ക് ടൗൺ കമ്മിറ്റികള്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചെങ്ങന്നൂർ ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നിൽ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ സുഭാഷ് ഉദ്ഘാടനംചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ് പി ജി രാധാകൃഷ്‌ണൻ, ബ്ലോക്ക് പ്രസിഡന്റ് ടി സി സോമൻ, സെക്രട്ടറി എ കെ പ്രസന്നൻ, ടൗൺ സെക്രട്ടറി കെ കെ പ്രസാദ് എന്നിവർ സംസാരിച്ചു.








0 comments