കെഎസ്എസ്‌പിയു കൺവൻഷൻ

കെഎസ്എസ്‌പിയു മാന്നാർ യൂണിറ്റ് സമ്മേളനം സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻനായർ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വെൺമണി യൂണിറ്റ് കൺവൻഷനും നവാഗതരെ സ്വീകരിക്കലും ബ്ലോക്ക് സെക്രട്ടറി എ കെ പ്രസന്നൻ ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് വി ആർ രാധാകൃഷ്‌ണപിള്ള അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ടി സി സോമൻ, ടി ആർ രാധാകൃഷ്‌ണൻ, യൂണിറ്റ് സെക്രട്ടറി സി ജി തമ്പി, ട്രഷറർ ശൗൽ മത്തായി, എം കെ മോഹൻദാസ്, പി ടി യോഹന്നാൻ, പി കെ കോശി എന്നിവർ സംസാരിച്ചു. മാന്നാർ കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മാന്നാർ യൂണിറ്റ് കൺവൻഷനും നവാഗതരെ സ്വീകരിക്കലും പെൻഷൻഭവനിൽ നടന്നു. സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻനായർ ഉദ്ഘാടനംചെയ്‌തു. കാതറിൻ ജോസഫ് അധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി എ കെ പ്രസന്നൻ, വൈസ്‌പ്രസിഡന്റ് എ ഗോപകുമാര്‍, ആർ പി കണ്ണാടിശേരി, ഹാജി വി എ താഹക്കോയ, എൻ ശ്രീകുമാർ, എം ജി സരസ്വതി അമ്മ, തുളസീദാസ്, ഡോ. പ്രകാശ് കൈമൾ, ടി രാജൻ, എം പി സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.










0 comments