കെഎസ്എസ്-പിയു കൺവൻഷന്‍

കായംകുളം
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ദേവികുളങ്ങര യൂണിറ്റ് കൺവൻഷനും നവാഗതർക്ക് സ്വീകരണവും യൂണിയൻ മുതുകുളം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. എസ് കെ ഗോവിന്ദൻകുട്ടി കാർണവർ ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് കെ എൽ ജയകുമാർ അധ്യക്ഷനായി. രക്ഷാധികാരി എസ് ഹരിദാസൻ നവാഗതരെ സ്വീകരിച്ചു. പുതുപ്പള്ളി സെയ്ദ്, പി കെ വിദ്യാധരൻ, എൻ വിജയൻ, എം ആർ ജീവൻലാൽ, ഡോ. കെ ശിശുപാലൻ എന്നിവർ സംസാരിച്ചു. കായംകുളം ചിറക്കടവം യൂണിറ്റ് കൺവൻഷനും നവാഗതരെ സ്വീകരിക്കലും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്‌തു. കെ ഷറഫുദ്ദീൻ അധ്യക്ഷനായി. ജില്ലാ വൈസ്‌പ്രസിഡന്റ് പി സീനത്ത് നവാഗതരെ സ്വീകരിച്ചു. കെ ഹരികുമാർ, ബി ഹരിലാൽ, എ വിക്രമൻനായർ, ബ്ലോക്ക് സെക്രട്ടറി എ ഇസഹാക്ക് കുഞ്ഞ്, സുകുമാരിയമ്മ എന്നിവർ പങ്കെടുത്തു.










0 comments