കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു

കായംകുളത്തുനിന്ന് ആരംഭിച്ച പുതിയ കെഎസ്ആർടിസി സർവീസുകൾ യു പ്രതിഭ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കായംകുളം
യു പ്രതിഭ എംഎൽഎയുടെ അഭ്യർഥനപ്രകാരം കായംകുളം കെഎസ്ആർടിസിയിൽനിന്ന് കുളത്തൂപ്പുഴയ്‌ക്കും കാട്ടിൽക്കടവ് വഴി ചാത്തന്നൂരിലേക്കുമുള്ള രണ്ട് പുതിയ ബസ് സർവീസ് ആരംഭിച്ചു. യു പ്രതിഭ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്‌തു. അസിസ്‌റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ പി എച്ച് അനിൽകുമാർ, എ പി റെജി, സൂപ്രണ്ട് ഷീബദാസ്, എ അൻസാർ, സി വിനോദ്, ആർ രാജേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.









0 comments