ad
Deshabhimani

വിവാഹത്തിനും വിനോദയാത്രക്കും ലിവറി ബസ്

വിവാഹത്തിനും വിനോദയാത്രക്കും ലിവറി ബസ്
വെബ് ഡെസ്ക്

Published on Mar 14, 2026, 02:14 AM | 1 min read

ആലപ്പുഴ

കെഎസ്‌ആർടിസി ആലപ്പുഴ ഡിപ്പോ ബജറ്റ് ടൂറിസം സെല്ലിന്‌ അനുവദിച്ച പുതിയ ബസ്‌ എച്ച്‌ സലാം എംഎൽഎ ഫ്ലാഗ്‌ഓഫ്‌ ചെയ്‌തു. ആലപ്പുഴ ഡിപ്പോയിലെ ചടങ്ങിൽ എടിഒ കെ സുമന്‍, ബജറ്റ്‌ ടൂറിസം ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ ഐ ഷെഫീക്ക്, സീനിയര്‍ സൂപ്രണ്ട് മഞ്‌ജുള, ഡിപ്പോ എന്‍ജിനിയര്‍ സിറാജുദ്ദീന്‍, ജനറല്‍ സി ഇന്‍ചാര്‍ജ് സാജന്‍, ബിടിസി യൂണിറ്റ് കോ–ഓര്‍ഡിനേറ്റര്‍ ശ്രീരാജ് എന്നിവരും വിവിധ യൂണിയന്‍ പ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു. ​വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്രചെയ്യാനുള്ള സൗകര്യം പുതിയ ബസ് വരുന്നതോടെ ഡിപ്പോയ്‌ക്ക് സാധ്യമാകും. വിവാഹ, വിനോദ, പ്രൈവറ്റ് ഹയര്‍, ചാര്‍ട്ടേഡ് ട്രിപ്പുകള്‍ക്ക് ആകര്‍ഷകമായ ലിവറി ബസിന് പ്രിയമേറും. ബജറ്റ് ടൂറിസം സെല്ലിന്‌ അനുവദിച്ച ന്യൂ ലിവറി ബസ് ‘ആർഎസ്‌എ 611’ ആണ് ഇതിനായി ഉപയോഗിച്ചത്. ബസ് സീ ആലപ്പുഴ ട്രിപ്പിന് കൂടി ഉപയോഗപ്പെടുത്തും. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 9447500997, 9846475874



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home