ad
Deshabhimani

കെഎസ്‌കെടിയു മാർച്ചിൽ ആയിരങ്ങൾ

കേന്ദ്രത്തിനെതിരെ ക്ഷേമപെൻഷൻ
ഗുണഭോക്‌താക്കളുടെ രോഷാഗ്നി

ഹരിപ്പാട് പോസ്റ്റാഫീസ് മാർച്ചും ധർണയും കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്‌ഘാടനം ചെയ്യുന്നു

ഹരിപ്പാട് പോസ്റ്റാഫീസ് മാർച്ചും ധർണയും കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 12, 2026, 12:01 AM | 1 min read

ആലപ്പുഴ
സാമൂഹ്യ സുരക്ഷാ പെൻഷനിൽനിന്ന് പിന്മാറുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ക്ഷേമപെൻഷൻ ഗുണഭോക്‌താക്കളുടെ പ്രതിഷേധം ഇരന്പി. കേരള സ്‌റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച്‌ കേന്ദ്ര സർക്കാർ ഓഫീസ്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു. പാവങ്ങളോട്‌ മോദി സർക്കാറിന്റെ ക്രൂരതയ്ക്കെതിരെ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ ആയിരങ്ങൾ പങ്കെടുത്തു. അരൂർ തൈക്കാട്ടുശേരി പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ചും ധർണയും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. എ മോഹൻദാസ് അധ്യക്ഷനായി. ഡി വിശ്വംഭരൻ, കെ എം സുകുമാരൻ, ബി വിനോദ്, മണി പ്രഭാകരൻ, എൻ നവീൻ, കെ ആർ പുഷ്‌കരൻ എന്നിവർ സംസാരിച്ചു. മാവേലിക്കര ചാരുംമൂട്ടിൽ കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് കെ രാഘവൻ ഉദ്‌ഘാടനം ചെയ്തു. ബി ബിനു അധ്യക്ഷനായി. ടി യശോധരൻ, ബി വിജയൻ, വി എം സന്തോഷ്, രാധാ ബാബു എന്നിവർ സംസാരിച്ചു. ഹരിപ്പാട് കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്‌ഘാടനംചെയ്തു. ആർ ഗോപി അധ്യക്ഷനായി. പി എം ചന്ദ്രൻ, എസ്‌ കൃഷ്‌ണൻകുട്ടി, രുഗ്‌മിണി രാജു, എം എസ്‌ വി അംബിക, വി രാജു, എം തങ്കച്ചൻ, കെ മോഹനൻ എന്നിവർ സംസാരിച്ചു. മാരാരിക്കുളം ഏരിയയിലെ കോമളപുരത്ത്‌ ജില്ലാ ജോ.സെക്രട്ടറി പി രഘുനാഥ് ഉദ്‌ഘാടനംചെയ്തു.ബി ജിജിമോൻ അധ്യക്ഷനായി. ജി രാജീവ്, പ്രസന്ന രാജേന്ദ്രൻ, കെ കാർത്തികേയൻ, ടി എസ്‌ നടേശൻ, പി ചിദംബരൻ, രാജേഷ് ജോസഫ്,‍ കെ എസ്‌ ഹരിദാസ്‌, ജി ബിജുമോൻ, പി രൂപേഷ് എന്നിവർ സംസാരിച്ചു. കായംകുളം ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ ധർണ സംസ്ഥാന കമ്മിറ്റി അംഗം സി പ്രസാദ് ഉദ്ഘാടനം ചെയ്തു. വി പ്രഭാകരൻ അധ്യക്ഷനായി. എസ് കെ ദേവദാസ്, ജെ സരസ്വതി, ബി രാജൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home