എൻഎസ്‌എസ് പുരസ്‌കാരം ഏറ്റുവാങ്ങി
മികച്ച യൂണിറ്റായി കൃഷ്ണപുരം ജിവിഎച്ച്എസ്എസ്

ജില്ലാതലത്തിൽ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്കാരം കൃഷ്ണപുരം ജിവിഎച്ച്എസ്എസ് സ്കൂൾ ഒന്നാംയൂണിറ്റ് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയിൽനിന്ന് ഏറ്റുവാങ്ങുന്നു
കായംകുളം
പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം ജില്ലാതലത്തിൽ മികച്ച യൂണിറ്റിനുള്ള പുരസ്കാരം കൃഷ്ണപുരം ജിവിഎച്ച്എസ്എസ് സ്കൂൾ ഒന്നാം യൂണിറ്റ് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയിൽനിന്ന് പ്രിൻസിപ്പൽ കെ വിനോദ് കുമാർ, പ്രോഗ്രാം ഓഫീസർ കെ ഷീജാമോൾ, വി എസ് സ്മിത, എസ് സുജിത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഡയറക്ടർ ഉബൈദുള്ള അധ്യക്ഷനായി. എൻഎസ്എസ് റീജിണൽ ഡയറക്ടർ വൈ എം ഉപ്പിൻ, വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ലിസി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഉദയകുമാരി, സജി, സ്റ്റേറ്റ് പ്രോഗ്രാം കോ–ഓർഡിനേറ്റർ ജെ ജഫീഷ്, സ്റ്റേറ്റ് കോ–ഓർഡിനേറ്റർ ഡോ. സന്തോഷ് എന്നിവർ സംസാരിച്ചു. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ, വയനാട് പുനരധിവാസത്തിന് സംഘടിപ്പിച്ച സോപ്പ് ഡിറ്റർജന്റ് ചലഞ്ച്, സ്നേഹാരമങ്ങൾ, വീൽചെയർ വിതരണം, ഡിജിറ്റൽ ലിറ്ററസി, വിമുക്തി ക്ലബ്ബുമായി സഹകരിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ജലപരിശോധന ക്ലോറിനേഷൻ, മെഡിക്കൽ ക്യാമ്പുകളുടെ സംഘാടനം, പൊതിച്ചോർ വിതരണം, കിടപ്പ് രോഗികൾക്ക് ഡയപ്പർ ബാങ്ക് തുടങ്ങി വിവിധ പദ്ധതികൾ മികവുറ്റ രീതിയിൽ സംഘടിപ്പിച്ചാണ് പുരസ്കാര നിറവിൽ എത്തിയത്.









0 comments