Deshabhimani

കൂത്തുപറന്പ് രക്തസാക്ഷി 
പുഷ്‌പനെ അനുസ്മരിച്ചു

പുഷ്പൻ അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ആർ  രാംജിത്ത് ഉദ്ഘാടനം ചെയ്യുന്നു

പുഷ്പൻ അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ആർ രാംജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 12:56 AM | 1 min read

മാന്നാർ

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്റെ രണ്ടാം രക്തസാക്ഷിത്വ ദിനം ഡിവൈഎഫ്ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റി ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ആർ രാംജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ ലിജോ ജോയ് അധ്യക്ഷനായി. സെക്രട്ടറി രന്തിർ കുമാർ, ജില്ലാകമ്മിറ്റിയംഗം ഗോപു കൃഷ്ണ, ട്രഷറർ ദിവ്യ ഓമനക്കുട്ടൻ, നിധിൻ കിഷോർ എന്നിവർ സംസാരിച്ചു. ​​ചെങ്ങന്നൂർ ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി പുഷ്‌പൻ അനുസ്മരണം നടത്തി. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്‌ അനന്ദു അജി ഉദ്ഘാടനം ചെയ്തു. മുളക്കുഴ സെഞ്ച്വറി ജങ്ഷനിൽ നടന്ന യോഗത്തിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ സനൂപ് ശിവരാമൻ അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി എം സുമേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി വിജേഷ്, നീനു കെ ജയൻ, ബ്ലോക്ക്‌ ട്രഷറർ വിനോദ് കുമാർ, സെൽവൻ സി മാത്യു, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ഗോകുൽ കേശവ്, ഏരിയപ്രസിഡന്റ്‌ അക്ഷയ് , സെക്രട്ടറി റോഷൻ , അനു സലോമോൻ, അരുൺ കിഴക്കേമല , സുരാജ് അമ്പാടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home