കെ കെ ദിനേശന്റെ ഓർമക്കുറിപ്പ് പ്രകാശിപ്പിച്ചു


സ്വന്തം ലേഖകൻ
Published on Feb 05, 2026, 02:10 AM | 1 min read
ചേർത്തല
മുതിർന്ന ട്രേഡ് യൂണിയൻ–സിപിഐ എം നേതാവ് കെ കെ ദിനേശന്റെ "തിരിഞ്ഞുനോക്കുമ്പോൾ ഒരു കമ്യൂണിസ്‌റ്റ് പ്രവർത്തകന്റെ ഓർമക്കുറിപ്പുകൾ’ പ്രകാശിപ്പിച്ചു. ആറ് പതിറ്റാണ്ടത്തെ പൊതുപ്രവർത്തന അനുഭവങ്ങൾ കോർത്തിണക്കിയതാണ് പുസ്‌തകം. പുരോഗമന കലാസാഹിത്യസംഘം ചേർത്തല ഏരിയ കമ്മിറ്റി നേതൃത്വത്തിൽ എൻഎസ്എസ് യൂണിയൻ ഹാളിലെ ചടങ്ങിൽ കേന്ദ്രക്കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് മുൻ മന്ത്രി എസ് ശർമയ്‌ക്ക് നൽകി പ്രകാശിപ്പിച്ചു. മുൻ എംപി എ എം ആരിഫ് അധ്യക്ഷനായി. കെപിസിസി വൈസ് പ്രസിഡന്റ് ഡി സുഗതൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാബുരാജ്, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവംഗം എൻ എസ് ശിവപ്രസാദ്, വെട്ടയ്‌ക്കൽ മജീദ്, എസ് രാധാകൃഷ്‌ണൻ, പി എം പ്രവീൺ, ജിസ ജോയ് എന്നിവർ സംസാരിച്ചു. കോഴിക്കോട് ലൈഫ് ബുക്‌സ് പ്രതിനിധി ഷിബു ടി ജോസഫ് പുസ്‌തകം പരിചയപ്പെടുത്തി. പുസ്‌തക രചയിതാവ് കെ കെ ദിനേശൻ മറുപടി പ്രസംഗം നടത്തി. എസ് ആർ ഇന്ദ്രൻ സ്വാഗതവും സി ഡി ആസാദ് നന്ദിയുംപറഞ്ഞു.










0 comments