Deshabhimani

കത്തിവച്ചത്‌ ആലപ്പുഴയുടെ നെഞ്ചത്ത്‌

KIIFB Project
വെബ് ഡെസ്ക്

Published on Oct 19, 2026, 01:16 AM | 1 min read

ആലപ്പുഴ

കിഫ്‌ബി തകർക്കാനുള്ള വി ഡി സതീശൻ സർക്കാരിന്റെ ശ്രമങ്ങൾ ഇല്ലാതാക്കുന്നത്‌ ആലപ്പുഴ ഹൃദയത്തിൽ കാത്തുസൂക്ഷിച്ച നിരവധി പദ്ധതികൾ. എല്ലാക്കാലത്തും ഇല്ലായ്‌മയുടെ കഥകൾ മാത്രം പറയാനുണ്ടായിരുന്ന ജില്ല, ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സ‍ൗകര്യവികസന മേഖലകളിൽ കുതിക്കാനാരംഭിച്ചത്‌ കിഫ്‌ബി പകർന്ന ഉ‍ൗർജത്തിലാണ്‌. മലർപ്പൊടിക്കാരന്റെ സ്വപ്‌നമെന്ന്‌ അധിക്ഷേപിച്ചവർപോലും സ്വന്തം മണ്ഡലത്തിലേക്ക്‌ പദ്ധതികളെത്തിയപ്പോൾ നിശബ്‌ദരായി. കോടികൾ ചെലവഴിച്ച്‌ നിർമിച്ച പാലങ്ങളും റോഡുകളുമെല്ലാം നാടിനും മനുഷ്യരുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവന്നതിന്‌ പെരുമ്പളംവരെ നീളുന്ന അനുഭവങ്ങൾ. വികസനപദ്ധതികളുടെ തണലിൽ കയറിന്റെ നാട്‌ പുതിയ സ്വപ്‌നങ്ങൾ കണ്ട്‌ തുടങ്ങവേയാണ്‌ കേരളത്തെ കുത്തകകൾക്ക്‌ തീറെഴുതുന്നതിന്റെ ഭാഗമായി കിഫ്‌ബിയെ തകർക്കാനുള്ള നീക്കം.

കിഫ്‌ബിയിൽ ഒന്നും ഉണ്ടായിട്ടില്ലെന്ന്‌ മന്ത്രി

അരൂർ കേരളത്തിൽ കിഫ്ബി മുഖാന്തരം ഒന്നും ഉണ്ടായിട്ടില്ലെന്ന്‌ മന്ത്രി പി കെ ബഷീർ. പൊതുമരാമത്തിലെ എൻജിനിയർമാരെയെല്ലാം കിഫ്‌ബി കൊണ്ടുപോയി. ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് –-നേരെകടവ് പാലത്തിന്റെ ഉദ്‌ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടുകാർ സ‍ൗജന്യമായി സ്ഥലം നൽകിയാൽ വൈക്കം ഭാഗത്തെ റോഡിന്റെ വീതികൂടും. എല്ലാം സർക്കാർ പണം നൽകി ഏറ്റെടുക്കണം എന്നത്‌ ശരിയല്ല. മലപ്പുറത്ത്‌ നാട്ടുകാർ സ‍ൗജന്യമായാണ്‌ സ്ഥലം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തിൽ കെ സി വേണുഗോപാൽ എംപിയുടെ പേര് പറയാതിരുന്നതിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ചു. കെസിയുടെ പേര്‌ സദസിൽനിന്ന്‌ വീണ്ടുംവിളിച്ചു പറഞ്ഞതോടെ മന്ത്രി ക്ഷുഭിതനായി. കെ സി ഇവിടെ ഇല്ലെന്നും സ്‌റ്റേജിലുള്ളപ്പോൾ പുകഴ്‌ത്തിപ്പറഞ്ഞോളാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home