കൃഷ്‌ണപുരം മേൽപ്പാലം നിർമാണം തുടങ്ങി

കായംകുളം
കൃഷ്‌ണപുരം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതായി യു പ്രതിഭ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ അഭ്യർഥനപ്രകാരം സംസ്ഥാന ബജറ്റിൽ തുക അനുവദിച്ച് കിഫ്ബിയിലൂടെ 31.21 കോടി രൂപ അനുവദിച്ചിരുന്നു. പൊതുമരാമത്തുവകുപ്പിൽ 2017 ജൂലൈയിൽ ഭരണാനുമതി ലഭിച്ചു. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന് ആവശ്യമായ ഭൂമിയും സ്വകാര്യവ്യക്തികളിൽനിന്ന് കായംകുളം കിഫ്ബി തഹസിൽദാർ ഏറ്റെടുത്ത് ആർബിഡിസികെയ്‌ക്ക് കൈമാറി. 2024 ആഗസ്‌തിൽ 36.15 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി കിഫ്ബിയിൽനിന്ന് ലഭിച്ചു. ടെൻഡർ വിളിച്ച തുക എസ്‌റ്റിമേറ്റ് തുകയേക്കാൾ 14.74 ശതമാനം അധികമായതിനാൽ സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമാക്കി. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണച്ചുമതല.










0 comments