കെജിഒഎ വെനീസിയം പ്രതിരോധ സംഗീത സംഗമം

കെജിഒഎ വെനീസിയം കലാവേദിയുടെ പ്രതിരോധ സംഗീത സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ഷിബു ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
കോട്ടയം വേമ്പിൻകുളങ്ങര മഹാവിഷ-്‌ണു ക്ഷേത്രത്തിൽ ഗാനമേളയ-്‌ക്കിടെ ക്രിസ-്‌തീയ ഭക്തിഗാനം പാടിയതിൽ നന്ദഗോവിന്ദ ഭജനസംഘത്തിനെതിരായ വർഗീയ പരാമർശങ്ങൾക്കെതിരെ പ്രതിഷേധിച്ച് കെജിഒഎ വെനീസിയം കലാവേദി പ്രതിരോധ സംഗീതസംഗമം നടത്തി. ‘മതേനിരപേഷതയുടെ കാവലാളാകുക’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഹിന്ദു, മുസ്ലിം, ക്രിസ-്‌തീയ ഭക്തിഗാനങ്ങൾ കോർത്തിണക്കി പ്രതിരോധ സംഗീതസംഗമം നടത്തിയത്. കെജിഒഎ സംസ്ഥാന വൈസ-്‌പ്രസിഡന്റ് സി കെ ഷിബു ഉദ്‌ഘാടനംചെയ-്‌തു. വെനീസിയം പ്രവർത്തകരായ മുഹമ്മദ് ഫൈസൽ, വേണുക്കുട്ടൻ, റോബിൻ തോമസ്, എസ് ശ്യാം, എം സ-്‌മിത എന്നിവർ ഗാനങ്ങൾ ആലപിച്ചു. വെനീസിയം അംഗം രമേശ് ഗോപിനാഥ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് രാജലക്ഷ-്‌മി, ആർ രാജീവ്, ജെ പ്രശാന്ത് ബാബു, ജില്ലാ സെക്രട്ടറി റെനി സെബാസ്‌റ്റ്യൻ, വെനീസിയം കൺവീനർ സ്വരൂപ് എന്നിവർ സംസാരിച്ചു.










0 comments