കെജിഒഎ പ്രതിഷേധിച്ചു

ആലപ്പുഴ
അധികാരത്തിലേറി മൂന്ന് മാസം പിന്നിട്ടിട്ടും ട്രഷറിവകുപ്പിൽ ഏപ്രിൽമുതൽ നിലവിലുള്ള തസ്‌തിക ഒഴിവുകളിലേക്ക് യുഡിഎഫ് സർക്കാർ സ്ഥാനക്കയറ്റം നടത്താത്തതിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയനും കെജിഒഎയും പ്രകടനം നടത്തി. ജില്ലാ ട്രഷറിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം സി സിലീഷ് ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ജി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ഇന്ദിര, കെ സതീഷ്, പി എസ് വിനോദ് എന്നിവർ സംസാരിച്ചു.









0 comments