കെജിഒഎ യാത്രയയപ്പ് നൽകി

ആലപ്പുഴ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മുൻകാല നേതാക്കൾക്ക് യാത്രയയപ്പും മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നൽകി. യാത്രയയപ്പ് സമ്മേളനം സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനംചെയ്തു. കെജിഒഎ ജില്ലാ നേതാക്കളായിരുന്ന കെ എസ് രാജേഷ്, ഡോ. എസ് ശ്രീകല, പി പി ഉദയസിംഹൻ, സജിമോൻ തോമസ്, എസ് ജെനിമോൻ,ഡി എസ് ഷിജു, ജെ വി ജയശ്രീ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ആർ നാസർ ഉപഹാരം നൽകി. മികച്ച വിജയികളെ കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാൽ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി സി കെ ഷിബു, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ്, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് രാജലക്ഷ്‍മി, കെ സീന, ജെ പ്രശാന്ത് ബാബു , നിഷ എം ദാസ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ദേവരാജ് പി കർത്ത അധ്യക്ഷനായി. സെക്രട്ടറി റെനി സെബാസ്റ്റ്യൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എസ് രഞ്ജിത്ത് നന്ദിയും പറഞ്ഞു. ആഗസ്ത് 19ലെ ജില്ലാ മാർച്ചിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന ഫുട്ബാൾ ലോകകപ്പ് പ്രവചനമത്സരവും ആർ നാസർ ഉദ്ഘാടനം ചെയ്‍തു.











0 comments