14 വീടുകളുടെ താക്കോൽ കൈമാറി

അമ്പലപ്പുഴ കുടുംബവേദിയുടെ വീടുകളുടെ താക്കോൽ കൈമാറ്റച്ചടങ്ങ് എം മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
അമ്പലപ്പുഴ കുടുംബവേദി നിർമിച്ച 14 വീടുകളുടെ താക്കോൽ കൈമാറി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ അനുമോദിച്ചു. എം മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രവാസി വ്യവസായിയും യുഎഇ എലൈറ്റ് ഗ്രൂപ്പ് ചെയർമാനും കുടുംബവേദി ചെയർമാനുമായ ആർ ഹരികുമാർ അധ്യക്ഷനായി. മോട്ടിവേഷൻ സ്പീക്കർ പി എസ് കൃഷ്ണകുമാർ, പാരാ ബാഡ്മിന്റൺ താരം ആൽഫിയ ജെയിംസ്, ഡോ. മുഹമ്മദ് കുഞ്ഞ് എന്നിവരെ അനുമോദിച്ചു. ചലച്ചിത്ര സംവിധായകൻ ടി കെ രാജീവ്കുമാർ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, അമ്പലപ്പുഴ ശ്രീകൃഷ്ണ പഞ്ചരത്ന കൃതികളുടെ രചയിതാവ് ഡോ. ഉഷാ വാര്യർ, ഡോ. രാജാ വാര്യർ, സി രാധാകൃഷ്ണൻ, കുടുംബവേദി സെക്രട്ടറി ദിനേശ് കുമാർ, കെ സി നായർ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ ശ്രീകുമാർ എസ് നായിക് സോപാന സംഗീതം അവതരിപ്പിച്ചു.









0 comments