ലഹരിമരുന്ന് വിപണത്തിനെതിരെ നടപടിവേണം

ചേർത്തല
പാണാവള്ളി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വ്യാപിക്കുന്ന ലഹരിമരുന്ന് വിപണനവും ഉപയോഗവും തടയാൻ നടപടി വേണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃച്ചാറ്റുകുളം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ടി വി വിജയകുമാർ ഉദ്‌ഘാടനംചെയ്‌തു. എൻ ഉദയപ്പൻ സ്വാഗതവും എൽ വാസന്തി നന്ദിയുംപറഞ്ഞു. നിഷിൽരാജ് അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പി കെ നസീർ പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ എസ് സലിം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: നിഷിൽരാജ് (പ്രസിഡന്റ്), കെ പി ഷിബു (വൈസ്‌പ്രസിഡന്റ്), പി കെ നസീർ (സെക്രട്ടറി), എൻ ഉദയപ്പൻ (ജോയിന്റ് സെക്രട്ടറി), എം കെ അബ്‌ദുൾഷുക്കൂർ (ട്രഷറർ).










0 comments