ad
Deshabhimani

നാടിന്റെ പ്രിയങ്കരിയായി 
പ്രതിഭ

Prathipha

കൃഷ്ണപുരത്ത് വോട്ടഭ്യർഥിക്കാനെത്തിയ 
കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി 
യു പ്രതിഭയ‍്ക്കൊപ്പം സെൽഫിയെടുക്കുന്നവർ

വെബ് ഡെസ്ക്

Published on Mar 25, 2026, 01:19 AM | 1 min read

കായംകുളം

രണ്ടര കോടിയോളം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച പത്തിയൂർ പാലത്തിലൂടെയാണ്‌ വികസന നായിക യു പ്രതിഭ ജനങ്ങളെ കാണാൻ വന്നത്‌. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് മുഖ്യമന്ത്രിയുടെ ചികിത്സാ ദുരിതാശ്വാസനിധിയിൽനിന്ന്‌ ധനസഹായം അനുവദിച്ച്‌ നൽകിയ പ്രതിഭയുടെ ഇടപെടൽ സാധാരണ ജനങ്ങൾക്ക്‌ വലിയ ആശ്വാസമേകി. കൃഷ്ണപുരത്ത് തൊഴിലുറപ്പ് ജോലിയിടങ്ങളിൽ എത്തിയ പ്രതിഭയെ തൊഴിലാളികൾ എതിരേറ്റത് ആവേശത്തോടെ. ​ ഓരോ കേന്ദ്രങ്ങളിലും പ്രതിഭയ്ക്ക് ഉജ്വല വരവേൽപ്പാണ് ലഭിക്കുന്നത്. ടൗണിലെയും പഞ്ചായത്തുകളിലെയും വികസന മുന്നേറ്റം തന്നെയാണ് എവിടെയും ചർച്ചയാകുന്നത്. റോഡുകളുടെയും, പാലങ്ങളുടെയും, സ്കൂളുകളുടെയും, ആശുപത്രികളുടെയും അടക്കം വികസന തിളക്കത്തിന്റെ പത്ത് വർഷക്കാലം തന്നെയാണ് പ്രതിഭയുടെ മുന്നേറ്റത്തിന് അടിസ്ഥാനം. വൻ ജനപങ്കാളിത്തത്തോടെ നടന്ന മേഖലാകൺവൻഷനുകളിലും പ്രതിഭയ്‌ക്ക്‌ ഉജ്വല സ്വീകരണമാണ് ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home