ad
Deshabhimani

കരുത്തറിയിച്ച്‌ കാർത്തികേയൻ

പള്ളിപ്പാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ കാർത്തികേയനെ സ്വീകരിക്കുന്നു
വെബ് ഡെസ്ക്

Published on Dec 06, 2025, 01:09 AM | 1 min read

കാർത്തികപ്പള്ളി ​

ജില്ലാ പഞ്ചായത്ത് പള്ളിപ്പാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ കാർത്തികേയന്റെയും ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികളുടെയും ചേപ്പാട് പഞ്ചായത്തിലെ സ്വീകരണ പര്യടനം എരുവമ്മാക്കൽ ജങ്‌ഷനിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്തു. എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, പി ബി സുഗതൻ, ടി സുരേന്ദ്രൻ, അഡ്വ. എം ആർ അഭിരാമി, എൽ അമ്പിളി, കെ കാർത്തികേയൻ എന്നിവർ സംസാരിച്ചു. 12 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വെട്ടിക്കുളങ്ങരയിൽ പര്യടനം അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ അഡ്വ.ബി രാജേന്ദ്രൻ, കെ രഘു, ആർ വിജയകുമാർ, വി കെ സഹദേവൻ, രമേശ് ഗോപിനാഥ്, എൻ മോഹനൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സിപിഐ ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്മോൻ ഉദ്ഘാടനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home