ad
Deshabhimani

നെല്ലിന്റെ താങ്ങുവില വർധിപ്പിക്കണം: കർഷക സംഘം

കേരള കർഷകസംഘം മാന്നാർ ഏരിയ സമ്മേളനം ജില്ല സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു

കേരള കർഷകസംഘം മാന്നാർ ഏരിയ സമ്മേളനം ജില്ല സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 20, 2026, 12:46 AM | 1 min read

മാന്നാർ

നെല്ലിന്റെ താങ്ങുവില വർധിപ്പിക്കണമെന്ന്‌ കേരള കർഷക സംഘം മാന്നാർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വി കെ തങ്കച്ചൻ നഗറിൽ (പാവുക്കര കെ എം എം ഓഡിറ്റോറിയം) ചേർന്ന സമ്മേളനം ജില്ല സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ വി അനിൽകുമാർ, കെ കലാധരൻ, ഓമന അപ്പുക്കുട്ടൻ, അനിമോൾ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സുരേഷ് ചേക്കോട്ട് രക്തസാക്ഷി പ്രമേയവും ആർ സഞ്ജീവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ എം അശോകൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ പ്രശാന്ത് പ്രവർത്തന റിപ്പോർട്ടും ജില്ല ജോയിന്റ്‌ സെക്രട്ടറി എസ് സുധി മോൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജോയിൻറ്‌ സെക്രട്ടറി വത്സല മോഹൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ടി എ സുധാകരക്കുറുപ്പ്, മഞ്ജുളാദേവി, സിപിഐ എം ജില്ലാകമ്മിറ്റി അംഗം പുഷ്പലത മധു, ഏരിയസെക്രട്ടറി പിഎൻ ശെൽവരാജൻ, പ്രൊഫ. പി ഡി ശശിധരൻ, കെ നാരായണപിള്ള, കെ പി പ്രദീപ്, ടി ജി മനോജ്, ടി ടി ഷൈലജ, ഡി ഫിലേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി വി അനിൽകുമാർ (പ്രസിഡന്റ്‌), അഡ്വ. സുരേഷ് മത്തായി, എം ജി ശ്രീകുമാർ, ശ്രീദേവി രാജേന്ദ്രൻ, അരുൺ മുരുകൻ (വൈസ് പ്രസിഡന്റുമാർ), കെ പ്രശാന്ത് (സെക്രട്ടറി), ആർ സഞ്ജീവൻ, സുരേഷ് ചേക്കോട്ട്, ഓമന അപ്പുക്കുട്ടൻ, വി കെ മധുകുമാർ (ജോയിന്റ്‌ സെക്രട്ടറിമാർ), ടി എ സുധാകരക്കുറുപ്പ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home