കാർഗിൽ വിജയദിനാഘോഷം

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് മാവേലിക്കര ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവാൻ സാം എബ്രഹാമിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു
മാവേലിക്കര
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് മാവേലിക്കര ടൗൺ യൂണിറ്റ് കാർഗിൽ വിജയദിനം ആഘോഷിച്ചു. കശ്മീർ അതിർത്തിയിൽ പാക് സൈന്യത്തിന്റെ വെടിയേറ്റു മരിച്ച ജവാൻ സാം എബ്രഹാമിന്റെ, പുന്നമൂട് സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. താലൂക്ക് പ്രസിഡന്റ് മുരളീധര കൈമൾ, യൂണിറ്റ് പ്രസിഡന്റ് കെ പി വിദ്യാധരനുണ്ണിത്താൻ, സെക്രട്ടറി സി എസ് ശ്രീകുമാർ, ഡോ. ജോൺ ജേക്കബ്, കെ രാജശേഖരൻ, വനിത പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.









0 comments