ഏലിയാമ്മ മത്തായിയുടെ നവതി
ആഘോഷത്തിൻ നിറവായി "കനിവി'ന് ആംബുലൻസ്

കായംകുളം
ഏലിയാമ്മ മത്തായിയുടെ നവതിയാഘോഷത്തിന് നിറവായി "കനിവി'ന് കൈത്താങ്ങാവാൻ ആംബുലൻസ്. പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പെരിങ്ങാല പയറ്റിയിൽ ധന്യ വീട്ടിൽ ജോൺ മത്തായി അമ്മ ഏലിയാമ്മ മത്തായിയുടെ നവതിയാഘോഷച്ചടങ്ങാണ് നിരാലംബർക്കും അശരണർക്കും സാന്ത്വന സ്പർശത്തിന്റെ വേദിയാക്കിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ കെകെസി കനിവ് പാലിയേറ്റീവിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ആംബുലൻസ് കരുത്താവുന്നത്. ഏലിയാമ്മ മത്തായിയുടെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ മകൻ ജോൺ മത്തായിയിൽനിന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യു പ്രതിഭ എംഎൽഎയും ചേർന്ന് ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങി. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാന് താക്കോൽ കൈമാറി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഗാനകുമാർ, ഷെയ്ക് പി ഹാരീസ്, ഏരിയ സെക്രട്ടറി ബി അബിൻഷാ, ജില്ലാ പഞ്ചായത്തംഗം ഡി അംബുജാക്ഷി, കനിവ് കൺവീനർ എസ് സുഭാഷ് എന്നിവർ പങ്കെടുത്തു.










0 comments