ad
Deshabhimani

67 കിടപ്പുരോഗികൾക്ക് 
ഓണോപഹാരവുമായി കനിവ്‌

Kaniv

വയലാർ കനിവ്‌ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക്‌ ഓണോപഹാരം വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
ഓമന ബാനർജി ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 07, 2025, 02:13 AM | 1 min read

ചേർത്തല

വയലാർ കനിവ്‌ 67 കിടപ്പുരോഗികൾക്ക് ഓണസമ്മാനമായി പുതുവസ്‌ത്രവും കൈനീട്ടവും നൽകി. വയലാർ പഞ്ചായത്ത് ഏഴാംവാർഡിലെ രോഗിയുടെ വീട്ടിലെത്തി ഓണോപഹാരം കൈമാറി പഞ്ചായത്ത് പ്രസിഡന്റ്‌ ഓമന ബാനർജി ഉദ്‌ഘാടനംചെയ്‌തു. ​വൈസ്‌ പ്രസിഡന്റ് എം ജി നായർ, സ്ഥിരംസമിതി ചെയർമാൻ യു ജി ഉണ്ണി, കനിവ് പ്രസിഡന്റ് എസ്‌ അനിത, സെക്രട്ടറി കെ പി അബ്ദുൽ അസീസ്, ടി ജി വേണുഗോപൻപിള്ള, അഡ്വ. സി കെ രാജേന്ദ്രൻ, എൻ പി കോമളാക്ഷപ്പണിക്കർ, ഒ കെ ചിത്രഭാനു എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home