ad
Deshabhimani

കളരിപ്പയറ്റ്‌ ചാമ്പ്യൻഷിപ് ആരംഭിച്ചു

Kalari

വണ്ടാനത്ത് ആരംഭിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്

വെബ് ഡെസ്ക്

Published on May 26, 2026, 12:01 AM | 1 min read

അമ്പലപ്പുഴ

​ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ 34-ാമത് വാർഷികവും ജില്ലാ ചാമ്പ്യൻഷിപ് മത്സരങ്ങളും ജില്ലാ പഞ്ചായത്തംഗം എ ആർ കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിലും ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും ചേർന്ന്‌ സംഘടിപ്പിക്കുന്ന മത്സരത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ ഡി സന്തോഷ് ഗുരുക്കൾ അധ്യക്ഷനായി. വണ്ടാനം എസ് എൻ ഡി പി ഹാളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ മത്സരങ്ങൾ പൂർത്തിയായി. ജൂനിയർ, സീനിയർ മത്സരങ്ങൾ ചൊവ്വാഴ്‌ച നടക്കും. സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 300 ലധികം മത്സരാർഥികൾ പങ്കെടുക്കുന്നത്. മെയ്‌പ്പയറ്റ്, ചുവടുകൾ, ഉറുമി വീശൽ, ചവിട്ടി പൊങ്ങൽ, കൈപ്പോര് എന്നീ വ്യക്തിഗത ഇനങ്ങളും കെട്ടുകാരി, കുറുവടിപ്പയറ്റ്, ഒറ്റപ്പയറ്റ്, വാളും വാളും, വാളും പരിചയും, ഉറുമിയും പരിചയും, കഠാര പയറ്റ്, മറപിടിച്ച കുന്തം എന്നീ ടീം ഇനങ്ങൾ ഉൾപ്പടെ 13 ഇനങ്ങളാണ് മത്സരത്തിലുള്ളത്‌. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ബാബുരാജ്, സ്‌പോർട്സ് കൗൺസിൽ ഒബ്സർവർ വി പി പ്രദീപ് കുമാർ, ജില്ലാസെക്രട്ടറി പി ജി അജയകുമാർ ഗുരുക്കൾ, ട്രഷറർ പ്രകാശ് പണിക്കർ, ഗുരുക്കൾ ഭാരവാഹികളായ യു ഉബൈദ് ഗുരുക്കൾ, പി ജി അഭിലാഷ് ഗുരുക്കൾ, പി പി സജി ഗുരുക്കൾ, ഇന്ദുലേഖ ഗുരുക്കൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home