കെ രാഘവൻപിള്ളയെ അനുസ്‌മരിച്ചു

കെ രാഘവൻപിള്ള അനുസ്‌മരണയോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന മണ്ണാരേത്ത് കെ രാഘവന്‍പിള്ളയുടെ ഒന്പതാം ചരമവാര്‍ഷികം ഭരണിക്കാവിൽ ആചരിച്ചു. സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാര്‍ച്ചനയ്‌ക്കുശേഷം ചേർന്ന അനുസ്‌മരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ബി വിശ്വനാഥൻ അധ്യക്ഷനായി. കോശി അലക്‌സ്, എ എം ഹാഷിർ, ജി രമേശ്കുമാർ, എസ് കെ ദേവദാസ്, ഷിറോസ്, കെ ശശിധരൻനായർ, ആർ മോഹൻകുമാർ എന്നിവർ സംസാരിച്ചു.










0 comments