Deshabhimani

കെ കെ ഗോപാലൻ ഇനി ഓർമ ടി

remebering

വയലാർ ഗണപതിക്കലിലെ സ്വീകരണകേന്ദ്രത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥി 
പി പ്രസാദിനെ കെ കെ ഗോപാലൻ ചേർത്തുപിടിച്ച്‌ വിജയാശംസ നേരുന്നു (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Apr 15, 2026, 12:38 AM | 1 min read

പി സുന്ദരേശൻ

ചേർത്തല

നടന്നെത്താനാകില്ലെന്ന്‌ ശാരീരികാരോഗ്യം പറഞ്ഞിടത്തൊക്കെയും മനക്കരുത്തിന്റെ ബലത്തിൽ എത്തിച്ചേർന്നിരുന്ന കെ കെ ഗോപാലൻ ഇനി ഓർമ. വയലാറിലെ ഗണപതിക്കലിൽ എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രസാദിന്‌ നൽകിയ സ്വീകരണത്തിൽ മുതിർന്ന സിപിഐ നേതാവ്‌ കെ കെ ഗോപാലനെത്തിയ ചിത്രം മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഉ‍ൗന്നുവടിയുടെ സഹായത്താൽ പ്രസാദിനെ ചേർത്തുപിടിച്ച്‌ ഹസ്‌തദാനംചെയ്യുന്പോൾ ഇരുവരുടെയും കണ്ണുകൾ നിമിഷങ്ങളോളം വൈകാരികത്തികവ്‌ തെളിഞ്ഞു. സിപിഐ വയലാർ ലോക്കൽ സെക്രട്ടറിയും ചേർത്തല മണ്ഡലം കമ്മിറ്റി അംഗവുമായി ദീർഘകാലം പ്രവർത്തിച്ചു. വയലാറിലെ പഴയകാല ബാലെ ട്രൂപ്പ്‌ ശക്തി തിയറ്റേഴ്‌സിലെ അഭിനേതാവായിരുന്നു. ആയിരത്തിലധികം വേദികളിൽ അവതരിപ്പിച്ച ‘കനകതാര’ ബാലെയിൽ രാജാവിന്റെ വേഷത്തിലൂടെ ശ്രദ്ധേയനായി. ഇതോടെ രാജാവ്‌ ഗോപാലനെന്നും അറിയപ്പെട്ടു. പ്രമേഹം കലശലായതോടെ ഒരുകാൽ മുറിച്ചുനീക്കേണ്ടിവന്നു. ശേഷം കൃത്രിമക്കാൽ ഉപയോഗിച്ചായിരുന്നു നടത്തം. പിന്നീടും സിപിഐ ലോക്കൽ സെക്രട്ടറിയായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിലും എഴുപത്തിയാറുകാരൻ സജീവമായിരുന്നു. ​തെരഞ്ഞെടുപ്പിൽ വയലാറിലെ ചെറുചലനങ്ങൾ പോലും ഫോണിൽവിളിച്ച്‌ അറിയിക്കുമായിരുന്നെന്ന്‌ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ്‌ അംഗം ടി ജെ ആഞ്ചലോസ്‌ അനുസ്‌മരിച്ചു. മന്ത്രി പി പ്രസാദ്‌, സിപിഐ എം ജില്ലാ സെകട്ടറിയറ്റംഗം മനു സി പുളിക്കൽ, അരൂർ ഏരിയ സെക്രട്ടറി എൻ പി ഷിബു, ലോക്കൽ സെക്രട്ടറി യു ജി ഉണ്ണി, കോൺഗ്രസ്‌ നേതാവ്‌ കെ ആർ രാജേന്ദ്രപ്രസാദ്‌ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home